എസ്.എസ്.എൽ.സി; ജില്ലയിൽ പതിനായിരത്തോളം വിദ്യാർഥികൾ ഇന്ന് പരീക്ഷാഹാളിലേക്ക്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നുമുതൽ (വ്യാഴം) ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ ജില്ലയിൽ നിന്ന് പതിനായിരത്തോളം വിദ്യാർഥികൾ.

എല്ലാദിവസവും രാവിലെ ഒമ്പതരക്ക് പരീക്ഷ ആരംഭിക്കും. ജില്ലയിൽ മൊത്തം പരീക്ഷയെഴുതുന്ന 9245 കുട്ടികളിൽ 4722 പേർ ആൺകുട്ടികളും 4523 പേർ പെൺകുട്ടികളും ആണ്.

ജില്ലയിൽ തിരുവല്ല എം.ജി.എം എച്ച്.എസ്.എസിൽ ആണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത്; 281 പേർ. വായ്പൂർ എം.ആർ.എസ്.എൽ.ബി.വി.ജി എച്ച്.എസ്.എസിൽ ആണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷക്ക് ഇരിക്കുന്നത്; രണ്ട് പേർ മാത്രം. സർക്കാർ,എയ്ഡഡ്,അൺ എയ്ഡഡ് മേഖലകളിലായി ജില്ലയിൽ മൊത്തം 166 പരീക്ഷ സെന്‍ററുകളാണ് ഉള്ളത്.

ആകെ പരീക്ഷയെഴുതുന്ന 9245 കുട്ടികളിൽ 1408 പേർ സർക്കാർ സ്കൂളുകളിൽ പഠിക്കുന്നവരും 7435 കുട്ടികൾ സ്വകാര്യ എയ്ഡഡ് സ്കൂളുകളിൽ പഠനം നടത്തുന്നവരും ആണ്. അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന 402 കുട്ടികളും എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നുണ്ട്.

പരീക്ഷക്ക് ഇരിക്കുന്നവരിൽ 193 കുട്ടികൾ പട്ടികവർഗ വിഭാഗത്തിലും 1718 പേർ പട്ടികജാതി വിഭാഗത്തിലും ഉൾപ്പെടുന്നവരാണ്. ജില്ലയിൽ 50 സർക്കാർ സ്കൂളുകളിലും 109 എയ്ഡഡ് സ്കൂളുകളിലും ഏഴ് അൺ എയ്ഡഡ് സ്കൂളുകളിലുമായാണ് പരീക്ഷ നടക്കുന്നത്.

ഇതുകൂടാതെ മൂന്ന് സ്പെഷ്യൽ സ്കൂളുകളിലും ഒരു ടെക്നിക്കൽ സ്കൂളിലും പരീക്ഷാ കേന്ദ്രമുണ്ട്.

Tags:    
News Summary - SSLC Exams: Nearly ten thousand students across the district appear for the exam today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.