Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
പത്തനംതിട്ട: കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. പന്തളം കടയ്ക്കാടുനിന്ന് മുട്ടാർ നൂർബത് വീട്ടിൽ മുഹമ്മദ് അസ്ലമിനെയാണ് ( 21) കഞ്ചാവുമായി പിടികൂടിയത്. ഡാൻസാഫ് സംഘവും പന്തളം പൊലീസും നടത്തിയ നീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്. പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ് റെയ്ഡിന് നേതൃത്വം നൽകി. തിരുവല്ല കുറ്റപ്പുഴയിൽനിന്ന് കുറ്റപ്പുഴ വാരിക്കാട് ഈരാറ്റപ്ലാമൂട്ടിൽ അലൻ അലക്സാണ്ടർ (25)കഞ്ചാവുമായി പിടിയിലായി. തിരുവല്ല പോലീസ് ഇൻസ്പെക്ടർ എസ്. സന്തോഷ് പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.