അ​ദാ​ല​ത്തി​ല്‍ മു​ന്‍ എം.​എ​ല്‍.​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി പ​രാ​തി​യു​മാ​യി എ​ത്തി​യ​പ്പോ​ൾ

കല്ലുകടിയോടെ താലൂക്കുതല അദാലത്തിന് പത്തനംതിട്ടയിൽ തുടക്കം

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ക​രു​ത​ലും കൈ​ത്താ​ങ്ങും താ​ലൂ​ക്കു​ത​ല അ​ദാ​ല​ത്തി​ന്​ ജി​ല്ല​യി​ൽ തു​ട​ക്കം. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കു​ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത് ചൊ​വ്വാ​ഴ്ച പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്നു. മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വും ജി.​ആ​ര്‍. അ​നി​ലും എ​ത്തു​മെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന​നി​മി​ഷം പ​​ങ്കെ​ടു​ത്തി​ല്ല.

ജി​ല്ല​യെ പ്ര​തി​നി​ധാ​നം ചെ​യ്ത്​ വീ​ണ ജോ​ർ​ജ്​ മാ​ത്ര​മാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. മൂ​ന്ന്​ മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യം പ്ര​തീ​ക്ഷി​ച്ച്​ വ്യ​ത്യ​സ്ത പ​രാ​തി​ക​ളു​മാ​യെ​ത്തി​യ നി​ര​വ​ധി പേ​ർ നി​രാ​ശ​രാ​യി മ​ട​ങ്ങി. വ്യ​വ​സാ​യ-​ഭ​ക്ഷ്യ മ​ന്ത്രി​മാ​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന മ​റ്റ്​ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. വൈ​കു​ന്നേ​രം വ​രെ ല​ക്ഷ്യ​മി​ട്ട അ​ദാ​ല​ത്​ ഉ​ച്ച​യോ​ടെ അ​വ​സാ​നി​പ്പി​ച്ചു.

ഇ​തി​നി​ടെ പ​രാ​തി​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്​ മ​ന്ത്രി​യും ക​ല​ക്ട​റും വ്യ​ത്യ​സ്ത​ക​ണ​ക്കു​ക​ളാ​ണ്​ അ​വ​ത​രി​പ്പി​ച്ച​ത്. ജ​ന​ങ്ങ​ള്‍ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​നു​ള്ള സ​ര്‍ക്കാ​റി​ന്റെ വ​ലി​യ പ​രി​ശ്ര​മ​മാ​ണ് ക​രു​ത​ലും കൈ​ത്താ​ങ്ങും അ​ദാ​ല​ത്തെ​ന്ന് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച മ​ന്ത്രി വീ​ണ ജോ​ര്‍ജ് പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ആ​റു താ​ലൂ​ക്കി​ലെ​യും അ​ദാ​ല​ത്തു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി 15 ദി​വ​സ​ത്തി​നു​ശേ​ഷം തു​ട​ര്‍ന​ട​പ​ടി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് ജി​ല്ല​യി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കു​ത​ല അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ച 265 പ​രാ​തി​യി​ല്‍ 65 എ​ണ്ണം പൂ​ര്‍ണ​മാ​യും തീ​ര്‍പ്പാ​ക്കി. 120 പ​രാ​തി​ക​ള്‍ തീ​ര്‍പ്പാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി. ചൊ​വ്വാ​ഴ്ച അ​ദാ​ല​ത്തി​ന് എ​ത്തി​യ​ത് 185 പേ​രാ​ണ്. ഇ​തി​ല്‍ പ​രി​ഗ​ണി​ക്കാ​ന്‍ നി​ശ്ച​യി​ച്ച 265 പ​രാ​തി​യി​ല്‍ ഉ​ള്‍പ്പെ​ട്ട 154 പേ​രും പു​തി​യ​താ​യി എ​ത്തി​യ 31 പേ​രും ഉ​ള്‍പ്പെ​ടു​ന്നു.

കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കു​ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ എ​ത്തി​യ ജ​നം 

പു​തു​താ​യി ല​ഭി​ച്ച പ​രാ​തി​ക​ളി​ലെ​ല്ലാം 15 ദി​വ​സ​ത്തി​ന​കം പ​രാ​തി​ക്കാ​ർ​ക്ക്​ റി​പ്പോ​ര്‍ട്ട് ന​ല്‍കും. ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​രാ​തി ല​ഭി​ച്ച​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. 133 എ​ണ്ണം. റ​വ​ന്യൂ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 82 പ​രാ​തി ല​ഭി​ച്ചെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​നി​ടെ കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ 375 പ​രാ​തി​യാ​ണ് ആ​കെ ല​ഭി​ച്ച​തെ​ന്നും ഇ​തി​ൽ 265 എ​ണ്ണ​മാ​ണ്​ പ​രി​ഗ​ണി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തെ​ന്നും ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ പ​റ​ഞ്ഞു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍, ഓ​മ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജോ​ണ്‍സ​ണ്‍ വി​ള​വി​നാ​ല്‍, എ.​ഡി.​എം ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ​മാ​രാ​യ ടി.​ജി. ഗോ​പ​കു​മാ​ര്‍, ബി. ​ജ്യോ​തി, അ​ടൂ​ര്‍ ആ​ര്‍.​ഡി.​ഒ എ. ​തു​ള​സീ​ധ​ര​ന്‍ പി​ള്ള, ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, വ​കു​പ്പു​ത​ല മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

മൈലാടുംപാറയില്‍ കുടിവെള്ളമെത്തും

കു​മ്പ​ഴ മൈ​ലാ​ടും​പാ​റ​യി​ലെ 150ഓ​ളം കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന് അ​ദാ​ല​ത്തി​ൽ പ​രി​ഹാ​ര​മാ​യി. 17ാം വാ​ർ​ഡ്​ കൗ​ൺ​സി​ല​ർ ലാ​ലി രാ​ജു​വാ​ണ്​ പ്ര​ശ്‌​നം ഉ​ന്ന​യി​ച്ച​ത്. വ​ള​വു​ങ്ക​ൽ ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന വാ​ട്ട​ർ ടാ​ങ്കി​ന്റെ ലീ​ക്ക് പ​രി​ഹ​രി​ക്കാ​ൻ വ​ക​യി​രു​ത്തി​യ മൂ​ന്നു​ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത ആ​റ​ന്മു​ള അ​യ്യം​കോ​യി​ക്ക​ൽ-​കാ​ലാ​യി​ൽ​പ​ടി റോ​ഡ് റീ​ടാ​റി​ങ്​ ആ​വ​ശ്യ​വു​മാ​യാ​ണ് റെ​സി​ഡ​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ അ​ദാ​ല​ത്തി​ൽ എ​ത്തി​യ​ത്. റോ​ഡ്​ ന​ന്നാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി.

റീ​സ​ർ​വേ: പ​രി​ഹാ​രം തേ​ടി മു​ൻ എം.​എ​ൽ.​എ

റീ​സ​ർ​വേ ചെ​യ്ത​തി​ലെ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം തേ​ടി​യാ​ണ് മു​ൻ എം.​എ​ൽ.​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി എ​ത്തി​യ​ത്. അ​ഞ്ച് സെ​ന്റി​ലു​ള്ള വ​സ്തു​വി​ന്റെ റീ​സ​ർ​വേ​യി​ൽ സ​ര​ളാ​ദേ​വി പ​രാ​തി ഉ​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ വീ​ണ്ടും സ​ർ​വേ ന​ട​ത്താ​നും അ​തി​രു​ക​ൾ ശ​രി​യാ​യി നി​ർ​ണ​യി​ക്കാ​നും ജി​ല്ല സ​ർ​വേ സൂ​പ്ര​ണ്ടി​നും ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ​ക്കും നി​ർദേ​ശം ന​ൽ​കി.

പ​രാ​തി​യു​മാ​യി വ്യാ​പാ​രി​കളും

പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ൽ 2017ൽ ​ക​ട​മു​റി​ക​ൾ ലേ​ല​ത്തി​ൽ പി​ടി​ച്ച വ്യാ​പാ​രി​ക​ളും പ​രാ​തി​യു​മായി അ​ദാ​ല​ത്തി​ൽ എ​ത്തി​.ലേ​ലം​പി​ടി​ച്ച​ത്​ 13 വ്യാ​പാ​രി​ക​ളാ​ണ്. കെ​ട്ടി​ടം പ​ണി​തു ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ആ​റ് വ​ർ​ഷ​മാ​യി ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.ഗ​താ​ഗ​ത​മ​ന്ത്രി​യു​മാ​യി ഇ​ക്കാ​ര്യം നേ​രി​ട്ട് സം​സാ​രി​ക്കാ​മെ​ന്നും മ​ന്ത്രി വ്യാ​പാ​രി​ക​ൾ​ക്ക്​ ഉ​റ​പ്പു​ന​ൽ​കി.

11 പേര്‍ക്ക്​ ബി.പി.എല്‍ കാര്‍ഡ്

താ​ലൂ​ക്കു​ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ റേ​ഷ​ന്‍ കാ​ര്‍ഡ് വി​ഭാ​ഗം ബി.​പി.​എ​ല്ലി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച 11 പേ​ര്‍ക്കും ആ​ശ്വാ​സം. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് നി​വാ​സി​ക​ളാ​യ ഡെ​യ്‌​സി പി. ​സൈ​മ​ണ്‍, ഇ​ന്ദി​ര ജി. ​നാ​യ​ര്‍, ര​ഞ്ജ​ന പ്ര​സാ​ദ്, ലാ​ലി ഭാ​യി, റി​നി അ​നി​ല്‍കു​മാ​ര്‍, ല​ളി​ത കു​മാ​രി, പൊ​ന്ന​മ്മ കൃ​ഷ്ണ​പി​ള്ള, അ​ന്ന​മ്മ തോ​മ​സ്, ഷേ​ര്‍ളി തോ​മ​സ്, ടി. ​രാ​ജ​മ്മ, ഗീ​ത എ​ന്നി​വ​ര്‍ക്കാ​ണ് ബി.​പി.​എ​ല്‍ കാ​ര്‍ഡ് ല​ഭി​ച്ച​ത്. അ​സു​ഖ​ങ്ങ​ളു​ള്ള​വ​രാ​യി​രു​ന്നു അ​പേ​ക്ഷ​ക​രി​ല്‍ ഭൂ​രി​ഭാ​ഗ​വും. പു​തി​യ റേ​ഷ​ന്‍ കാ​ര്‍ഡു​മാ​യി ഇ​വ​ർ സ​ന്തോ​ഷ​ത്തോ​ടെ മ​ട​ങ്ങി.

സ​ര​സ്വ​തി​യ​മ്മ​യു​ടെ കെ​ട്ടി​ട​ത്തി​ന് ന​മ്പ​റാ​യി

മ​ണ്ണാ​റ​ക്കു​ള​ഞ്ഞി -കോ​ഴ​ഞ്ചേ​രി റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ര​ണ്ട് അ​ടി​യോ​ളം വ​സ്തു ന​ല്‍കി​യ സ​ര​സ്വ​തി​യ​മ്മ​യു​ടെ കെ​ട്ടി​ട​ത്തി​ന് കെ​ട്ടി​ട ന​മ്പ​ര്‍ ന​ല്‍കാ​തെ വാ​ശി​പി​ടി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ശാ​സ​ന. കേ​ര​ള​പ​ഞ്ചാ​യ​ത്ത് ബി​ല്‍ഡി​ങ്​ റൂ​ള്‍ പ്ര​കാ​ര​മു​ള്ള തു​റ​സ്സാ​യ സ്ഥ​ലം മൂ​ന്ന് മീ​റ്റ​ര്‍ ആ​വ​ശ്യ​മു​ള്ള​യി​ട​ത്ത് നി​ല​വി​ല്‍ അ​ത് ഇ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ഞ്ചാ​യ​ത്തി​ല്‍നി​ന്ന് കെ​ട്ടി​ട​ന​മ്പ​ര്‍ ന​ല്‍കാ​ന്‍ വി​സ​മ്മ​തി​ച്ച​ത്.

റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ന് സ്ഥ​ലം വി​ട്ടു ന​ല്‍കി​യ​ത് മൂ​ല​മാ​ണ് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ കെ​ട്ടി​ട​ത്തി​ന് മു​ന്‍വ​ശ​ത്ത് ആ​വ​ശ്യ​ത്തി​ന് സ്ഥ​ലം ഇ​ല്ലാ​തെ​യാ​യ​ത്. ഈ ​പ​രാ​തി​യു​മാ​യി അ​ദാ​ല​ത്തി​ലെ​ത്തി​യ സ​ര​സ്വ​തി​യ​മ്മ​യു​ടെ പ​രാ​തി അ​നു​ഭാ​വ​പൂ​ര്‍വം പ​രി​ഗ​ണി​ച്ച മ​ന്ത്രി വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി.

എ​രു​മ​ക്കാ​ട് കോ​ള​നി​യി​ൽ സാ​ധ്യ​മെ​ങ്കി​ൽ സം​ര​ക്ഷ​ണ ഭി​ത്തി

ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ര്‍ഡി​ൽ പ​തി​നാ​ലു കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന എ​രു​മ​ക്കാ​ട് ഭൂ​ര​ഹി​ത കോ​ള​നി​യി​ൽ സാ​ധ്യ​മെ​ങ്കി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി ന​ൽ​കാ​ൻ അ​ദാ​ല​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്​ നി​ർ​ദേ​ശം. എ​രു​മ​ക്കാ​ട് ഭൂ​ര​ഹി​ത കോ​ള​നി​യി​ലെ കു​ന്നി​ല്‍ വീ​ട്ടി​ല്‍ എ.​കെ. ബോ​സാ​ണ്​ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്.

30 വ​ര്‍ഷം മു​മ്പാ​ണ് നാ​ലു സെ​ന്‍റ്​ ഭൂ​മി​യും വീ​ടും ഇ​വ​ര്‍ക്ക് പ​തി​ച്ചു ന​ല്‍കി​യ​ത്. പി​ന്നീ​ട് ഭൂ​മി​ക്ക് പ​ട്ട​യം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ പ​ത്തു കു​ടും​ബ​ങ്ങ​ള്‍ എ​സ്‌.​സി വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന​വ​രാ​ണ്. കു​ന്നി​ന്‍ച​രു​വി​ല്‍ താ​മ​സി​ക്കു​ന്ന ഇ​വ​രു​ടെ വീ​ടു​ക​ള്‍ക്ക് അ​തി​രു​കെ​ട്ടി സം​ര​ക്ഷ​ണ​ഭി​ത്തി​ക​ള്‍ നി​ര്‍മി​ച്ചു ന​ല്‍ക​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം.

ലൈ​ഫ് നേ​ടി കു​ഞ്ഞു​മോ​ള്‍ രാ​ജു

വ​ര്‍ഷ​ങ്ങ​ളാ​യി വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന രാ​ജു ജോ​ര്‍ജ് - കു​ഞ്ഞു​മോ​ള്‍ ദ​മ്പ​തി​ക​ള്‍ക്ക് വീ​ടെ​ന്ന സ്വ​പ്നം സാ​ഫ​ല്യ​മാ​കാ​ന്‍ പോ​കു​ക​യാ​ണ്. 2023-24 ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം കു​ള​ന​ട പ​ഞ്ചാ​യ​ത്തി​ലെ തു​മ്പ​മ​ണ്‍ നോ​ര്‍ത്ത് നി​വാ​സി​യാ​യ കു​ഞ്ഞു​മോ​ള്‍ രാ​ജു​വി​നെ മു​ന്‍ഗ​ണ​ന ​െവ​ച്ച് ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്താ​ന്‍ ലൈ​ഫ് മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​റേ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

Tags:    
News Summary - Taluk level Adalat begins in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.