സാ​ന്ത്വ​ന സ്പ​ര്‍ശം അ​ദാ​ല​ത്തി​​െൻറ വേ​ദി​യി​ല്‍ റാ​ന്നി താ​ലൂ​ക്കി​ലെ റേ​ഷ​ന്‍ കാ​ര്‍ഡ് വിതരണം

മ​ന്ത്രി എ.​സി മൊ​യ്തീ​ന്‍, മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന്

വി​ത​ര​ണം ചെ​യ്യു​ന്നു

സാ​ന്ത്വ​ന സ്പ​ര്‍ശം പ​രാ​തി പ​രി​ഹാ​ര അ​ദാ​ലത്: ജില്ലയിൽ 409 പരാതികള്‍ പരിഹരിച്ചു

പ​ത്ത​നം​തി​ട്ട: സാ​ന്ത്വ​ന സ്പ​ര്‍ശം പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​െൻറ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ര​ണ്ടാം​ദി​നം ര​ണ്ടു താ​ലൂ​ക്കു​ക​ള്‍ക്കാ​യി ന​ട​ത്തി​യ അ​ദാ​ല​ത്തി​ല്‍ 2409 പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ച്ചു.മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍നി​ന്ന് 18,01,000 രൂ​പ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ പ​റ​ഞ്ഞു. കോ​ന്നി താ​ലൂ​ക്കി​ല്‍നി​ന്ന് 1392 പ​രാ​തി​ക​ളും റാ​ന്നി താ​ലൂ​ക്കി​ല്‍നി​ന്ന് 1017 പ​രാ​തി​ക​ളു​മാ​ണ്​ ല​ഭി​ച്ച​ത്.

അ​ദാ​ല​ത് ദി​ന​ത്തി​ല്‍ കോ​ന്നി​യി​ല്‍നി​ന്ന്​ 458 പു​തി​യ പ​രാ​തി​ക​ളും റാ​ന്നി​യി​ല്‍നി​ന്ന് 248 പ​രാ​തി​ക​ളും ല​ഭി​ച്ചു. റാ​ന്നി താ​ലൂ​ക്കി​ലെ ആ​റ് പ​ട്ട​യ​ങ്ങ​ളും റാ​ന്നി, കോ​ന്നി താ​ലൂ​ക്കു​ക​ളി​ലാ​യി 97 റേ​ഷ​ന്‍ കാ​ര്‍ഡു​ക​ളും വി​ത​ര​ണം ചെ​യ്തു. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നും അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി.

മ​ല്ല​പ്പ​ള്ളി, തി​രു​വ​ല്ല താ​ലൂ​ക്കു​ക​ളു​ടെ സാ​ന്ത്വ​ന സ്പ​ര്‍ശം പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത് വ്യാ​ഴാ​ഴ്​​ച തി​രു​വ​ല്ല സെൻറ്​ ജോ​ണ്‍സ് ക​ത്തീ​ഡ്ര​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. രാ​വി​ലെ തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ നി​ന്നു​ള്ള​വ​ര്‍ക്കും ഉ​ച്ച​ക്ക്​ ശേ​ഷം മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലു​ള്ള​വ​ര്‍ക്കും പ​ങ്കെ​ടു​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - swanthana sparsham adalat, 409 complaints resolved in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.