വിദ്യാർഥികളുടെ സുരക്ഷ: വിളിപ്പുറത്ത് പൊലീസ് ഉണ്ടാകും

പത്തനംതിട്ട: അധ്യയനവർഷാരംഭവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സുരക്ഷയും മറ്റും ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങളുമായി പൊലീസ്. സ്കൂളുകളിൽ വിദ്യാർഥി സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച് സുരക്ഷ ഉറപ്പാക്കാൻ സ്റ്റേഷൻ ഓഫിസർമാർക്ക് നിർദേശം നൽകി. കൂടുതൽ വിദ്യാർഥികളെ വാഹനങ്ങളിൽ കയറ്റുന്നത് തടയും. കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ പട്രോളിങ് ശക്തമാക്കും. സ്കൂളുകളുടെ പരിസരങ്ങളിൽ ലഹരിപദാർഥങ്ങളുടെ വിപണനം തടയാൻ എസ്.പി.സി, എസ്.പി.ജി, സ്കൂൾ പി.ടി.എകൾ എന്നിവയുടെ സഹകരണത്തോടെ നടപടി സ്വീകരിക്കും.

ബസ് ജീവനക്കാർ കുട്ടികളോട് മാന്യമായി പെരുമാറണം. സ്കൂൾ വാഹനങ്ങളിൽ വിദ്യാർഥികൾ കയറുന്നതിന് തിരക്ക് ഒഴിവാക്കാൻ അധ്യാപകർക്കൊപ്പം എസ്.പി.സി കാഡറ്റുകളും ചേർന്ന് പ്രവർത്തിക്കും. സ്കൂൾ വാഹനങ്ങൾ റോഡിൽ നിർത്തിയിടരുത്. ഡ്രൈവർമാർക്കും വാഹനങ്ങളിലെ മറ്റ് ജീവനക്കാർക്കും പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കി. വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും തിരിച്ചറിയൽ കാർഡ് ധരിക്കണം.

റോഡ് മുറിച്ചുകടക്കുന്നതിന് കുട്ടികൾക്ക് പൊലീസിന്‍റെയും സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്സിന്‍റെയും സാന്നിധ്യം ഉറപ്പാക്കുമെന്ന് ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ അറിയിച്ചു.

Tags:    
News Summary - Student safety and police on alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.