അ​ബി​ത ജോ​യി, ടി.​ജി. സ്​​നേ​ഹ

റാ​ങ്കി​ന്‍റെ തി​ള​ക്ക​ത്തി​ല്‍ കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ്

പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ നാ​ല് വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് റാ​ങ്കി​ന്‍റെ തി​ള​ക്കം. എം.​ജി യൂ​നി​വേ​ഴ്സി​റ്റി 2020-21 അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ല്‍ ആ​രം​ഭി​ച്ച എം.​എ​സ്​​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ത്ത് ഡേ​റ്റ സ​യ​ന്‍സ് പ്രോ​ഗ്രാ​മി​ന്‍റെ ര​ണ്ടാ​മ​ത് ബാ​ച്ചി​ന്‍റെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ഴാ​ണ് ഈ ​നേ​ട്ടം.

അ​ബി​ത ജോ​യി, സ്നേ​ഹ ടി.​ജി, അ​മൃ​ത.​എ​സ്, നീ​ര​ജ.​എ​സ് എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്ന്, മൂ​ന്ന്, ആ​റ്, ഒ​മ്പ​ത് റാ​ങ്ക്​ ക​ര​സ്ഥ​മാ​ക്കി. മൂ​വാ​റ്റു​പു​ഴ പാ​ല​ക്കോ​ട്ട് പി.​യു. ജോ​യി​യു​ടെ​യും മാ​യാ ജോ​യി​യു​ടെ​യും മ​ക​ളാ​ണ് ഒ​ന്നാം റാ​ങ്ക് നേ​ടി​യ അ​ബി​ത ജോ​യി. കൊ​ട്ടാ​ര​ക്ക​ര തെ​ങ്ങു​വി​ള പു​ത്ത​ന്‍വീ​ട് ടി.​ജെ. ഗ്രാ​ന്‍ഡ്സ​ണി​ന്‍റെ​യും സൂ​സ​മ്മ​യു​ടെ​യും മ​ക​ളാ​ണ് മൂ​ന്നാം റാ​ങ്ക് നേ​ടി​യ സ്നേ​ഹ ടി.​ജി. മ​ല്ല​പ്പ​ള്ളി വെ​ട്ടി​പ്ലാ​ക്ക​ല്‍ സു​നി​ല്‍ കു​മാ​ര്‍ വി.​ആ​റി​ന്‍റെ​യും സ്വ​പ്ന​കു​മാ​രി ടി.​ആ​റി​ന്‍റെ​യും മ​ക​ളാ​ണ്

ആ​റാം റാ​ങ്ക് നേ​ടി​യ അ​മൃ​ത എ​സ്. ക​റു​ക​ച്ചാ​ല്‍ ചെ​റി​യ​ന്തി​യി​ല്‍ സു​രേ​ഷ്കു​മാ​ര്‍ പി.​കെ​യു​ടെ​യും സു​ജ .എ​സി​ന്‍റെ​യും മ​ക​ളാ​ണ് ഒ​മ്പ​താം റാ​ങ്ക് നേ​ടി​യ നീ​ര​ജ.​എ​സ്. ക​ഴി​ഞ്ഞ ബാ​ച്ചി​ലും എം.​എ​സ്​​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ത്ത് ഡേ​റ്റ സ​യ​ന്‍സ് പ്രോ​ഗ്രാ​മി​ന് നാ​ല് റാ​ങ്ക് ല​ഭി​ച്ചി​രു​ന്നു.

Tags:    
News Summary - St. Thomas College, Kohencherry tops the rankings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.