കൂ​ട​ൽ വി​ല്ലേ​ജ് ഓ​ഫി​സ് കെട്ടിടം

രേഖയിൽ സ്മാർട്ട്; കൂടൽ വില്ലേജ് ഓഫിസ് വാടകക്കെട്ടിടത്തിൽ

കോ​ന്നി: സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം വി​ല്ലേ​ജ് ഓ​ഫി​സു​ക​ളും സ്മാ​ർ​ട്ടാ​യി​യെ​ന്ന് റ​വ​ന്യൂ വ​കു​പ്പ് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും കൂ​ട​ൽ വി​ല്ലേ​ജ് ഓ​ഫി​സ് ഇ​പ്പോ​ഴും പ​ഴ​യ രൂ​പ​ത്തി​ൽ ത​ന്നെ. 44 ല​ക്ഷം രൂ​പ​യാ​ണ് കൂ​ട​ൽ വി​ല്ലേ​ജ് ഓ​ഫി​സി​നാ​യി അ​നു​വ​ദി​ച്ച​ത്. കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നാ​യി നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ന​ട​ത്തി. എ​ന്നാ​ൽ, നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ല്ല.

ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് മാ​റി കൂ​ട​ലി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് നി​ല​വി​ൽ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്ഥ​ല പ​രി​മി​തി​മൂ​ലം ജീ​വ​ന​ക്കാ​രും സേ​വ​ന​ത്തി​ന് എ​ത്തു​ന്ന​വ​രും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. രേ​ഖ​ക​ൾ സൂ​ക്ഷി​ക്കാ​ൻ​പോ​ലും സൗ​ക​ര്യം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

കൂ​ട​ൽ, അ​തി​രു​ങ്ക​ൽ, പോ​ത്തു​പാ​റ, കാ​ര​ക്ക​കു​ഴി, നെ​ടു​മ​ൺ​കാ​വ്, കു​ള​ത്തു​മ​ൺ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് കൂ​ട​ൽ വി​ല്ലേ​ജ് ഓ​ഫി​സി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ ആ​ളു​ക​ൾ​ക്ക് പ​ടി​ക​ൾ​ക​യ​റി വേ​ണം ഓ​ഫി​സി​ൽ എ​ത്താ​ൻ. കൂ​ട​ൽ-​രാ​ജ​ഗി​രി റോ​ഡ​രി​കി​ലാ​യാ​ണ് ഓ​ഫി​സ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

Tags:    
News Summary - Smart on the record; Koodal Village Office In Rental Building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.