പ​ത്മ ര​തീ​ഷ്

ഗസ്സയുടെ നോവ്​ പറഞ്ഞ്​​ പത്മ രതീഷ്​; ഇനി അങ്കം ഡൽഹിയിൽ

പ​ന്ത​ളം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യി​ലെ അം​ഗീ​കാ​ര​വു​മാ​യി തോ​ട്ട​ക്കോ​ണം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പ​ത്മ ര​തീ​ഷ് നേ​രെ പോ​യ​ത് രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​ക്കാ​ണ്. അ​ച്ഛ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി അ​മ്മ സം​വി​ധാ​നം ചെ​യ്ത് മ​ക​ൾ അ​ഭി​ന​യി​ച്ച മോ​ണോ ആ​ക്ട്​ ബു​ധ​നാ​ഴ്ച കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി അ​വ​ത​രി​പ്പി​ക്കും. കേ​ര​ള​ത്തി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 22 അം​ഗ സം​ഘ​ത്തോ​ടൊ​പ്പം ആ​ണ് പ​ത്മാ ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. ഏ​കാം​ഗ നാ​ട​ക മ​ത്സ​ര​ത്തി​ലാ​ണ് പ​ങ്കെ​ടു​ക്കു​ക.

എം.​ജി സ​ർ​വ​ക​ലാ​ശാ​ല സെ​ക്ഷ​ൻ ഓ​ഫി​സ​ർ പ​ന്ത​ളം ചേ​രി​ക്ക​ൽ ത​ട​ത്തി​ൽ വീ​ട്ടി​ൽ ഡോ. ​ര​തീ​ഷ് കു​മാ​റി​ന്‍റെ​യും അ​ഞ്ച​ൽ ശ​ബ​രി ഗി​രി ടീ​ചേ​ഴ്സ് ട്രെ​യി​നി​ങ്​ കോ​ള​ജി​ലെ പ്ര​ഫ. പ്രി​യ​താ ഭ​ര​ത​ന്‍റെ​യും മ​ക​ളാ​ണ്​ പ​ത്മ ര​തീ​ഷ്. കൊ​ല്ല​ത്ത് ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഗ​സ്സ​യു​ടെ നോ​വ് കാ​ഴ്ച​ക്കാ​രു​ടെ നെ​ഞ്ചു​പൊ​ള്ളി​ക്കും വി​ധം വേ​ദി​യി​ൽ പ​ക​ർ​ന്നാ​ടി​യ​ത് നി​റ​ഞ്ഞ ക​യ്യ​ടി​യോ​ടെ​യാ​ണ്​ വ​ര​വേ​റ്റ​ത്.

എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം പ​ത്​​മ ക​ര​സ്ഥ​മാ​ക്കി. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പാ​ർ​ത്ഥാ ര​തീ​ഷ് സ​ഹോ​ദ​രി​യാ​ണ്. ജെ.​എ​സ്.​എ​സ്​ സ്ഥാ​പ​ക നേ​താ​വി​ൽ ഒ​രാ​ളും ആ​ദ്യ​കാ​ല​ത്ത് മാ​ധ്യ​മം ദി​ന​പ​ത്ര​ത്തി​ന്റെ ചേ​രി​ക്ക​ൽ ഏ​ജ​ന്റു​മാ​യി​രു​ന്ന പ​ന്ത​ളം ഭ​ര​ത​ന്റെ ചെ​റു​മ​ക​ളാ​ണ് പ​ത്മ. 

Tags:    
News Summary - school kalothsavam 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.