പ​ത്ത​നം​തി​ട്ട-​കു​മ്പ​ഴ റോ​ഡി​ൽ ത​ക​ർ​ന്ന ക​ണ്ണ​ങ്ക​ര പ്ര​ദേ​ശം

പത്തനംതിട്ട-കുമ്പഴ പാതയിൽ കണ്ണങ്കരയിൽ റോഡ് തകർന്നു

പത്തനംതിട്ട: പത്തനംതിട്ട-കുമ്പഴ പാതയിൽ കണ്ണങ്കരയിൽ റോഡ് തകർന്നു. ഇതോടെ ഗതാഗതം ദുസ്സഹമായി.ജല അതോറിറ്റി അധികൃതർ ഇവിടെ പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്തതോടെയാണ് റോഡ് തകർന്നത്. കഴിഞ്ഞ വർഷം തകർന്ന റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ശ്രമിച്ച സ്‌കൂട്ടർ യാത്രക്കാരി ബസിനടിയിൽപെട്ട് ഗുരുതര പരിക്കേറ്റിരുന്നു.

നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് കുഴികളിൽ ക്വാറിവേസ്റ്റിട്ട് നികത്തിയിരുന്നു.നിലവിൽ റോഡില കുഴികൾ കാരണം ഗതാഗതതടസ്സം രൂക്ഷമാണ്. കുഴികളിൽ വീഴാതിരക്കാൻ വാഹനങ്ങൾ വെട്ടിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. രാത്രിയാണ് അപകടങ്ങൾ ഏറെയും ഉണ്ടാകുന്നത്.

മേഖലയിൽ വെളിച്ചമില്ലാത്തതും റോഡിൽ പൈപ്പ് പൊട്ടി വെള്ളം കുഴികളിൽ നിറഞ്ഞു കിടക്കുന്നതും കാരണം റോഡിലെ കുഴി കാണാൻ കഴിയാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. നഗരത്തിൽനിന്ന് സംസ്ഥാനപാതയിലേക്ക് കടക്കാനുള്ള പ്രധാന റോഡായിട്ടും മൂന്ന് മാസത്തിലധികമായി അറ്റക്കുറ്റപ്പണി നടത്താതായിട്ട്.

Tags:    
News Summary - Road collapsed at Kannankara on Pathanamthitta-Kumbazha road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.