പത്തനംതിട്ട: തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളജ് സ്ഥാപകൻ റവ. ഡോ. ടി.സി. ജോർജിന്റെ സ്മരണക്ക് ബി.എ.എം ട്രസ്റ്റ് അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം ആറാംതീയതി കോളജിൽ നടക്കുന്ന ചടങ്ങിൽ നൽകുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനാണ് പുരസ്കാരം.
25,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. ഗ്രാമപ്രദേശങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ ആണ് പുരസ്കാരം നൽകി വരുന്നത്. രാവിലെ 11.30 ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ പുരസ്കാരം സമ്മാനിക്കുമെന്ന് കൺവീനർ ഡോ. ജോസ് പാറക്കടവിൽ, മാനേജർ ഡോ. മാത്യു പി. ജോസഫ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്രിൻസിപ്പൽ ഡോ. ജി.എസ്. അനീഷ് കുമാർ, അഡ്വ. റെനി കെ. ജേക്കബ്, ഡോ. ബിജു തോമസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.