Posted On
date_range Updated On
date_range യുവതിയെ പീഡിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തു; പൊലീസുകാരനെതിരെ കേസ്
റാന്നി (പത്തനംതിട്ട): യുവതിയെ പീഡിപ്പിച്ചതിന് പൊലീസുകാരനെതിരെ കേസെടുത്തു. റാന്നി പുല്ലൂപ്രം സ്വദേശിനിയായ യുവതിയെ പത്തനംതിട്ട സ്റ്റേഷനിലെ സി.പി.ഒ അരുൺദേവ് പീഡിപ്പിച്ചെന്ന പരാതിയിൽ റാന്നി പൊലീസാണ് കേസെടുത്തത്.
കഴിഞ്ഞ ലോക്ഡൗണിനിടെയാണ് സംഭവം. വിവാഹ വാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. ഫേസ്ബുക്ക് വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. പൊലീസുകാരനെ ഒരുമാസം മുമ്പ് പൂങ്കാവിൽനിന്നും കാണാതായിരുന്നു. പിന്നീട് കോന്നിയിൽനിന്ന് കണ്ടെത്തി. ഇയാൾ മെഡിക്കൽ ലീവ് എടുത്ത് ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.