Posted On
date_range Updated On
date_range ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
റാന്നി: ബൈക്കും ലോറിയും കൂട്ടിയിടിച്ച് നിർമാണ തൊഴിലാളി മരിച്ചു. പെരുനാട് മാമ്പാറ കാർമേൽ എസ്റ്റേറ്റ് മുകുളവിള വീട്ടിൽ ജോസിൻ്റെ മകൻ എബി ജോസ് (35) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 7.45 ഓടെ മണ്ണാറകുളഞ്ഞി - വടശ്ശേരിക്കര റോഡിൽ ചെങ്ങറ മുക്കിൽലാണ് അപകടം.
എബി ജോസ് ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന സിമൻറ് ലോറിയുമായി കുട്ടിയിടിക്കുകയായിരുന്നു. അവിവിവാഹിതനാണ് . മാതാവ് ഗ്രേസി. സഹോദരൻ ജോബി ജോസ്. സംസ്കാരം പിന്നീട്. വടശ്ശേരിക്കര പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.