Posted On
date_range Updated On
date_range വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
റാന്നി: ചെറുകുളഞ്ഞിയിൽ എൻ.എസ്.എസ് കരയോഗത്തിനു സമീപം വളവിൽ സെയിൽ വാഹനം കുഴിയിലേക്ക് മറിഞ്ഞ് വാൻ ഡ്രൈവർക്ക് കാലിന് പരിക്കേറ്റു. ഇദ്ദേഹത്തെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തുനിന്ന് വടശ്ശേരിക്കര, ചിറ്റാർ റൂട്ടിലെ സൂപ്പർ മാർക്കറ്റുകളിൽ വെജിറ്റബിൾ സാധനങ്ങൾ വിതരണം ചെയ്ത് തിരികെ റാന്നി ഭാഗത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വടശ്ശേരിക്കര-റാന്നി റോഡ് ഉന്നത നിലവാരത്തിൽ പണി കഴിഞ്ഞങ്കിലും അപകടസൂചന ബോർഡുകളും മറ്റും സ്ഥാപിക്കാത്തതാണ് പുറത്തുനിന്ന് എത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടാൻ കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.