മടത്തുംചാൽ-മുക്കൂട്ടുതറ റോഡിൽ അപകടത്തിൽ തകർന്ന കാർ
റോഡ് നിര്‍മാണത്തിൽ അശാസ്ത്രീയത; അപകടം തുടരുന്നു
റാന്നി: റോഡ് നിർമാണത്തിലെ അപാകതമൂലം നവോദയ നിരവ് ഭാഗത്ത് അപകടം സൃഷ്ടിക്കുന്നതായി പരാതി. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെ നിരവ് ഒറ്റതെങ്ങില്‍ ജോസിന്‍റെ പടിയില്‍ കാറും ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷ ഓടയിലേക്ക് മറിഞ്ഞെങ്കിലും ചെറിയ പരുക്കുകളോടെ യാത്രക്കാര്‍ രക്ഷപ്പെട്ടു.
വലിയ കയറ്റവും കൊടുംവളവുകളും നിറഞ്ഞ മടത്തുംചാല്‍ -മുക്കൂട്ടുതറ റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മിച്ചു തുടങ്ങിയതോടാണ് തങ്ങളുടെ കഷ്ടകാലം തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. ടാറിങ് ചെയ്ത ഭാഗത്തു കൂടി ഇരുദിശയില്‍നിന്നുമെത്തുന്ന വാഹനങ്ങള്‍ കടന്നുപോകുമ്പോഴാണ് അപകടത്തിലേക്ക് നീങ്ങുന്നത്.
റോഡിന്‍റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയായെങ്കിലും വീതി വർധിപ്പിച്ചപ്പോള്‍ മധ്യത്തിലായ വൈദ്യുതി തൂണുകള്‍ മാറ്റിയിരുന്നില്ല. ഇതോടെ ഈഭാഗം ഒഴിവാക്കി ടാറിങ്ങും നടത്തി. പിന്നീട് വൈദ്യുതി തൂണുകള്‍ മാറ്റിയെങ്കിലും ആഭാഗം ടാര്‍ ചെയ്യാതെ കരാര്‍ കമ്പനി മടങ്ങി. ഇതിനിടെ കരാര്‍ കാലാവധി പൂര്‍ത്തിയാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.