ഇരട്ട സഹോദരിമാരായ എസ്. അൽക്ക, എസ്. അല്‍മി
Posted On
date_range Updated On
date_range ജൂനിയർ അത്ലറ്റിക്സിൽ തിളങ്ങി ഇരട്ട സഹോദരിമാർ
റാന്നി: പത്തനംതിട്ട ജില്ല ജൂനിയർ അത്ലറ്റിക്സിൽ അണ്ടർ 20 പെൺകുട്ടികളുടെ വിഭാഗത്തിൽ തിളങ്ങി ഇരട്ട സഹോദരിമാരായ എസ്. അൽക്കയും എസ്. അല്‍മിയും. അല്‍മിക്ക് ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനവും അൽമിക്ക് ജാവലിൻ ത്രോയില്‍ ഒന്നാം സ്ഥാനവും ഡിസ്കസ്ത്രോയില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.
സ്കൂള്‍ കായിക മത്സരത്തില്‍ ജില്ല, സംസ്ഥാന തലങ്ങളില്‍ ഒന്നാം സ്ഥാനമടക്കം നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഇരട്ടകള്‍ ദേശീയ സ്കൂള്‍ മീറ്റിലും കഴിവു തെളിയിച്ചിട്ടുണ്ട്. കുന്നം ഗവ. എല്‍.പി സ്കൂള്‍ അധ്യാപകൻ ഇടമുറി തോമ്പിക്കണ്ടം ചേന്നമലയില്‍ സി.പി. സുനിലാണ് പിതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.