ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ്​ മൂന്നുവയസ്സുകാരൻ മരിച്ചു

റാ​ന്നി: ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച മി​നി ബ​സ് മ​റി​ഞ്ഞ്​ മൂ​ന്ന്​ വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു. എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്​​നാ​ട്​ തി​രു​വ​ണ്ണാ​മ​ല സ്വ​ദേ​ശി ശേ​ഖ​റി​ന്‍റെ മ​ക​ൻ ആ​ർ. ക​വി​നാ​ണ്​ മ​രി​ച്ച​ത്. പ​മ്പാ തു​ലാ​പ്പി​ള്ളി നാ​റാ​ണ​ത്തോ​ട് മ​ന്ദി​രം താ​ഴെ​വ​ള​വി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​​ മൂ​ന്ന​ര​യോ​ടെ​യാ​ണ്​ അ​പ​ക​ടം.

പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ഹ​ന​ത്തി​ൽ 12 പേ​രാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. തി​രു​വ​ണ്ണാ​മ​ല​യി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം വ​ന്ന​വ​രാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​മ്പാ സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്, അ​ഗ്നി​ര​ക്ഷാ​സേ​ന എ​ന്നി​വ​ർ ചേ​ർ​ന്ന് ഗ​താ​ഗ​ത​ത​ട​സ്സം ഒ​ഴി​വാ​ക്കി. 

Tags:    
News Summary - three-year-old boy died after the vehicle of Sabarimala pilgrims overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.