പെ​രു​ന്തേ​ന​രു​വി​യി​ൽ കാ​ണാ​താ​യ യു​വാ​വി​നു​വേ​ണ്ടി ഫ​യ​ർ​ഫോ​ഴ്സും എ​ൻ.​ഡി.​ആ​ർ.​എ​ഫ് സം​ഘ​വും തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു

പെ​രു​ന്തേ​ന​രു​വി​യി​ൽ കാ​ണാ​താ​യ യു​വാ​വി​നെ മൂ​ന്നാം ​ദി​വ​സ​വും ക​ണ്ടെ​ത്തി​യി​ല്ല

റാ​ന്നി: പെ​രു​ന്തേ​ന​രു​വി ഡാ​മി​ന് സ​മീ​പ​ത്തു​നി​ന്ന്​ യു​വാ​വ് ഒ​ഴു​ക്കി​ൽ​പെ​ട്ട് മൂ​ന്നാം ദി​വ​സ​മാ​യി​ട്ടും ക​ണ്ടെ​ത്തി​യി​ല്ല. പൊ​ൻ​കു​ന്നം ചി​റ​ക്ക​ട​വ് തു​റു​വാ​തു​ക്ക​ൾ വീ​ട്ടി​ൽ സാ​ജ​െൻറ മ​ക​ൻ എ​ബി സാ​ജ​നെ​യാ​ണ് (22) കാ​ണാ​താ​യ​ത്. വ്യാ​പ​ക​മാ​യ തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.

കു​ടും​ബ​ത്തോ​ടൊ​പ്പം പെ​രു​ന്തേ​ന​രു​വി വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ വ​ന്ന​താ​യി​രു​ന്നു. ആ​റു​പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ൽ​പെ​ട്ട എ​ബി സാ​ജ​ൻ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.20ടെ​യാ​ണ് ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ​ത്. ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

അ​ഗ്നി​ര​ക്ഷാ​സേ​ന, എ​ൻ.​ഡി.​ആ​ർ.​എ​ഫ്, സ്​കൂ​ബ ടീം, ​ന​ന്മ കൂ​ട്ടം എ​ന്നി​വ​ർ ചേ​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി വൈ​കി​യും തി​ര​ച്ചി​ൽ ന​ട​ത്തി.

Tags:    
News Summary - The young man not found in Perunthenaruvi Waterfalls for a third day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.