Posted On
date_range Updated On
date_range ഒഴുക്കിൽപെട്ട് വിദ്യാർഥിയെ കാണാതായി
റാന്നി: മീന്‍പിടിക്കുന്നതിനിടെ കാല്‍ വഴുതി തോട്ടില്‍ വീണ വിദ്യാർഥിയെ കാണാതായി. ചെട്ടിമുക്ക് കരിങ്കുറ്റി മുള്ളംകുഴി തടത്തില്‍ ചാക്കോ ജോണിെൻറ മകന്‍ ജോണ്‍ ചാക്കോയെയാണ് (മോനിഷ്- -20) കാണാതായത്. വലിയകാവ് തോട്ടിലെ ചാവോംമണ്ണില്‍പടി ബണ്ടു പാലത്തിന് താഴെ പുള്ളോലി പമ്പുഹൗസിന് സമീപത്തെ കയത്തിലാണ് ഇയാള്‍ വീണത്.
സുഹൃത്തുക്കൾക്കൊപ്പം മീന്‍പിടിക്കാനെത്തി കയത്തില്‍പെടുകയായിരുന്നു. എരുമേലി ഷേര്‍മൗണ്ട് കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥിയായിരുന്നു. റാന്നി പൊലീസിെൻറയും അഗ്നിശമന സേന റാന്നി യൂനിറ്റിെൻറയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കിട്ടിയില്ല.
ഒഴുക്ക് ശക്തമായതിനാല്‍ വെള്ളത്തിനടിയിലേക്ക് അഗ്നിശമന സേനാംഗങ്ങള്‍ക്ക് മുങ്ങാന്‍ കഴിയുന്നില്ല. രാത്രി വൈകിയും തിരച്ചിൽ തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.