റാന്നി മിനി സിവിൽ സ്റ്റേഷനു സമീപം വൈദ്യുത പോസ്റ്റ് ഓട്ടോയിലേക്ക് വീണപ്പോൾ
Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന ഓട്ടോയിലേക്ക് വൈദ്യുത തൂൺ വീണു
റാന്നി (പത്തനംതിട്ട): ഓടിക്കൊണ്ടിരുന്ന ഓട്ടോയിലേക്ക് വൈദ്യുത തൂൺ വീണ് അപകടം. റാന്നി മിനി സിവില്‍ സ്റ്റേഷന് മുമ്പിലാണ് സംഭവം. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിർമാണത്തിന്‍റെ ഭാഗമായി വൈദ്യുതി തൂണ്‍ മാറ്റിയപ്പോഴാണ് അപകടം ഉണ്ടായത്. റാന്നി മന്ദിരം വരിക്കോലിൽ പ്രവീണ്‍കുമാറാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ റാന്നിക്ക് പോവുകയായിരുന്നു ഇദ്ദേഹം. വൈദ്യുതി തൂണ്‍ മാറ്റുന്നതിനിടെ കയര്‍പൊട്ടി ഓട്ടോയുടെ ഉള്ളിലേക്ക് വീഴുകയായിരുന്നു.
ഓട്ടോറിക്ഷക്ക് കേടുപാടുകള്‍ സംഭവിച്ചു. മറ്റു യാത്രക്കാർ ഇല്ലായിരുന്നു. റോഡിന് വീതി കൂട്ടിയതോടെ പഴയ കോണ്‍ക്രീറ്റ് തൂണുകള്‍ റോഡിന് വശത്തേക്ക് മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.