പെരുന്തേനരുവി റോഡിൽ മറിഞ്ഞ കാർ
Posted On
date_range Updated On
date_range നിയന്ത്രണം വിട്ട് കാർ മറിഞ്ഞു
റാന്നി: പെരുന്തേനരുവി റോഡില്‍നിന്ന് വളവുകയറിവന്ന കാര്‍ നവോദയ ചാത്തൻതറ റോഡിലേക്ക് കയറുന്നതിനിടെ മറിഞ്ഞു. വൈദ്യുതി തൂണും ഇടിച്ചുതകര്‍ത്തു. റാന്നി സ്വദേശികളായ ദമ്പതികള്‍ പെരുന്തേനരുവി ടൂറിസം സെന്‍റര്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് അപകടം.
വളവ് തിരിഞ്ഞുവന്ന് വീണ്ടും പെരുന്തേനരുവി റോഡിലേക്ക് തന്നെയാണ് വാഹനങ്ങൾ മറിയുന്നത്. ഇതേ സ്ഥലത്ത് ഒമ്പതോളം വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. ഇവിടെ ക്രാഷ് ബാരിയര്‍ ഇല്ലാത്തതാണ് അപകട കാരണം. ക്രാഷ് ബാരിയര്‍ സ്ഥാപിച്ചാല്‍ വാഹനങ്ങള്‍ കുഴിയിലേക്ക് മറിയുന്നത് ഒഴിവാക്കാന്‍ പറ്റും. പൊതുമരാമത്ത് വകുപ്പ് ഇതിനു തയാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.