Posted On
date_range Updated On
date_range ഓട്ടത്തിനിടെ കാറിന് തീപിടിച്ചു
റാന്നി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആർക്കും പരിക്കില്ല. വ്യാഴാഴ്ച രാവിലെ 10ന് വയലത്തല പള്ളിയത്ത്പടിക്കലാണ് തീപിടിച്ചത്. വള്ളംകുളം ന്യൂ ജറൂസലമിൽ റോയി ചാക്കോ ഓടിച്ച ഇൻഡിക്ക കാറിനാണ് തീപിടിച്ചത്. ബന്ധുക്കളെ മരണവീട്ടിൽ വിട്ടശേഷം വർക്ക്ഷോപ്പിലേക്ക് പോകുംവഴിയാണ് അപകടം.
വഴിയാത്രക്കാർ പുക വരുന്നതുകണ്ട് അറിയിച്ചതിനെത്തുടർന്ന് വണ്ടി നിർത്തി ആദ്യം ബോണറ്റ് ഉയർത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് ബോണറ്റ് ഉയർത്തിയെങ്കിലും തീ ആളിക്കത്തി. കാറിൽ റോയി മാത്രമേയുണ്ടായിരുന്നുള്ളൂ. കാർ പൂർണമായും കത്തിനശിച്ചു. റാന്നിയിൽനിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.