Posted On
date_range Updated On
date_range റാന്നിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മുറിയിൽ സ്ഫോടനം; ഒരാൾക്ക് പരിക്ക്
റാന്നി: റാന്നിയിൽ ഇതര സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയിൽ സ്ഫോടനം. ഒരാൾക്ക് പരിക്കേറ്റു. റാന്നി ഹെഡ് പോസ്റ്റോഫിസിനു മുമ്പിലുള്ള കെട്ടിടത്തിന്റെ മുകൾ നിലയിലാണ് സ്ഫോടനം നടന്നത്. ഇന്ന് രാത്രി 9.15ഓടെ വൻശബ്ദത്തിൽ പൊട്ടിത്തെറി നടക്കുകയായിരുന്നു.
മുറിയുടെ കതക് ദൂരേക്ക് തെറിച്ചു പോയി. ഒരാളെ ഗുരുതര പരിക്കുകളോടെ റാന്നി താലൂക്കിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിയില്ല.
പൊലീസ് സംഭവസ്ഥലത്ത് എത്തി മുറി സീൽ ചെയ്ത് പരിശോധന നടത്തുന്നുണ്ട്. ഒരാൾ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. ഗ്യാസ് അടുപ്പിനും സിലണ്ടറിനും കേടുപാടില്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.