ഇ​ട്ടി​യ​പ്പാ​റ കോ​ള​ജ് റോ​ഡി​ൽ മ​ത്സ്യ​ഫെ​ഡ് ഫി​ഷ് മാ​ർ​ട്ടി​ന്​ മു​ന്നി​ൽ പൈ​പ്പ് പൊ​ട്ടി​യു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട്

റോഡിൽ ‘സൗജന്യ ഉറവ’; ജല അതോറിറ്റി വക പൈ​പ്പ് ലൈ​ൻ പൊ​ട്ടി ജ​ലം പാ​ഴാ​യി​ട്ടും ന​ട​പ​ടി വൈ​കു​ന്നു

റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ​യി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്നു. ഇ​ട്ടി​യ​പ്പാ​റ സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​നി​ലാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല​ത്തെ സം​ഭ​വം. വേ​ന​ൽ​ക്കാ​ല​ത്ത്​ റാ​ന്നി​യി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​മ്പോ​ഴാ​ണ്​ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ.

ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​വേ​ണ്ട പ​ദ്ധ​തി​ക​ളു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വു​ന്നി​ല്ലെ​ന്നാ​ണ്​ പ​രാ​തി. ഇ​ട്ടി​യ​പ്പാ​റ കോ​ള​ജ് റോ​ഡി​ൽ മ​ത്സ്യ​ഫെ​ഡ് ഫി​ഷ് മാ​ർ​ട്ടി​ന്റ മു​ന്നി​ലാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്. ഇ​വി​ടെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡു​മു​ള്ള​ത്.വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​ത് വാ​ഹ​ന, കാ​ൽ​ന​ട​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.

Tags:    
News Summary - Pipeline leaks in ranni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.