രാഹുൽ മോൻ
Posted On
date_range Updated On
date_range കാണാതായ യുവാവിൻെറ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിൽ കണ്ടെത്തി
റാന്നി: കാണാതായ യുവാവിൻെറ മൃതദേഹം സ്വകാര്യ വ്യക്തിയുടെ കാട് പിടിച്ച പുരയിടത്തിൽ കണ്ടെത്തി. പഴവങ്ങാടി കരികുളം ഒഴുവൻപാറ മുട്ടുമണ്ണിൽ സജിയുടെ മകൻ രാഹുൽ മോൻെറ (സജിത്ത് - 23) മൃതദേഹമാണ് ഒഴുവൻ പാറ ഗാർഡ് സ്റ്റേഷനു സമീപം ചീഞ്ഞളിഞ്ഞ നിലയിൽ കണ്ടത്.
ഈ മാസം എഴ് മുതൽ രാഹുലിനെ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് റാന്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കാട് തെളിക്കാൻ വന്നവരാണ് തിങ്കളാഴ്ച വൈകുന്നേരം നാലരയോട് മൃതദേഹം കണ്ടത്.
നേരത്തെ ഡ്രൈവറായിരുന്ന രാഹുൽ കൂലിപ്പണിക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. ഭാര്യ മായ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.