രാജു
Posted On
date_range Updated On
date_range പുകയില ഉൽപന്നങ്ങൾ വിറ്റയാൾ പിടിയിൽ
റാന്നി: നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിന് ഒരാളെ അറസ്റ്റ് ചെയ്തു. റാന്നി വലിയകുളം കൈതതടത്തിൽ രാജുവിനെയാണ് (62) ഡാൻസാഫ് സംഘവും റാന്നി പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളുടെ സ്ഥാപനത്തിൽനിന്ന് 340 പാക്കറ്റ് പുകയില ഉൽപന്നമാണ് പിടികൂടിയത്. പരിശോധനകൾ തുടരുമെന്ന് ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പറഞ്ഞു.
റെയ്ഡിൽ ഡാൻസാഫ് സംഘത്തിലെ എസ്.ഐ അജി സാമുവൽ, എസ്.ഐ സന്തോഷ്, സി.പി.ഒമാരായ അജാസ്, രഞ്ജു, ഡാൻസാഫ് സി.പി.ഒമാരായ ശ്രീരാജ്, ബിനു, മിഥുൻ, അഖിൽ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.