പ്ലാച്ചേരിയിൽ കാൽനട യാത്രക്കാരനെ ഇടിച്ച് നിർത്താതെ പോയ കാർ
Posted On
date_range Updated On
date_range റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു മരിച്ചു; നിർത്താതെ പോയ കാർ പൊലീസ് പിടികൂടി
റാന്നി: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാൽനട യാത്രക്കാരൻ കാറിടിച്ചു മരിച്ചു. മക്കപ്പുഴ ചേത്തയ്ക്കൽ കൊല്ലംപറമ്പിൽ കെ.കെ. ശങ്കരൻ കുട്ടിയുടെ മകൻ സന്തോഷ് കുമാർ (56) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30 ടെ പ്ലാച്ചേരി ജങ്ഷനു സമീപമാണ് അപകടം.
വീട്ടിലേയ്ക്ക് പോവുകയായിരുന്ന സന്തോഷിനെ ഏരുമേലി ഭാഗത്തേയ്ക്ക് പോയ കാർ ഇടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. പിന്നീട് മുക്കടക്ക് സമീപം കാർ പൊലീസ് തടഞ്ഞ് നിർത്തി കാഞ്ഞിരപ്പള്ളി സ്വദേശിയെ കസ്റ്റഡിയിലെടുത്തു. കാറും പൊലീസ് പിടിച്ചെടുത്തു. ഇടിയുടെ ആഘാതത്തിൽ സന്തോഷ് കുമാർ തൽക്ഷണം മരിച്ചു. റാന്നി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.