Posted On
date_range Updated On
date_range നാടൻ തോക്ക് കൈവശം വെച്ചയാൾ അറസ്റ്റിൽ
റാന്നി: നാടൻ തോക്ക് കൈവശംെവച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു. പഴവങ്ങാടി ചേത്തയ്ക്കൽ പാറക്കടവ് ചക്കിട്ടയിൽ വീട്ടിൽ ജോജി വർഗീസിനെയാണ് (37) റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകീട്ട് ഏഴരയോടെ ജോജി ജോലിചെയ്യുന്ന റബർ തോട്ടത്തിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. മാടത്തരുവിയിൽനിന്നാണ് ലഭിച്ചതെന്ന് ജോജി പൊലീസിനോട് പറഞ്ഞു.
ചാക്കിൽകെട്ടി സൂക്ഷിച്ചുെവച്ചിരിക്കുകയായിരുന്നു. പ്രവർത്തനരഹിതമായ പഴയ തോക്കാണ് കണ്ടെടുത്തത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.