ഇ​ട​മ​ണ്ണി​ലു​ണ്ടാ​യ ലോ​റി​ അപ​ക​ടം


അമിത വേ​ഗ​ത്തി​ല്‍ വ​ന്ന ലോ​റി തിട്ടയിലിടിച്ച് തകര്‍ന്നു

റാ​ന്നി: പാ​റ​മ​ക്കു​മാ​യി അ​മി​ത വേ​ഗ​ത്തി​ല്‍ വ​ന്ന ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട്​ തി​ട്ട​യി​ലി​ടി​ച്ച് മ​റി​ഞ്ഞു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച​ര​യോ​ടെ ഇ​ട​മ​ണ്‍ സോ​ബാ​റി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍ വെ​ച്ചൂ​ച്ചി​റ കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി ജി​നീ​ഷ് കു​മാ​ര്‍ ര​ക്ഷ​പ്പെ​ട്ടു.

ചെ​മ്പ​നോ​ലി​യി​ലെ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക്ര​ഷ​റി​യില്‍നി​ന്ന്​ പാ​റ​മ​ക്കു​മാ​യി വ​ന്ന ടി​പ്പ​റാ​ണ് അ​പ​ക​ട​ത്തി​ല്‍പെ​ട്ട​ത്.

മ​ന്ദ​മ​രു​തി-​വെ​ച്ചൂ​ച്ചി​റ റോ​ഡി​ല്‍ ഇ​ട​മ​ണ്‍ സോ​ബാ​ര്‍ പ​ള്ളി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം. നി​ര​വ​ധി അ​പ​ക​ടം ന​ട​ന്നി​ട്ടു​ള്ള ഇ​വി​ടെ കു​ത്തി​റ​ക്ക​വും വ​ലി​യ വ​ള​വു​മാ​ണു​ള്ള​ത്. ആ​ന​മാ​ടം ഇ​റ​ക്ക​ത്തി​ല്‍ അ​മി​ത​വേ​ഗ​ത്തി​ല്‍ ലോ​റി ക​ട​ന്നു​പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പെ​ട്ട​താ​യി പ്ര​ ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. അ​പ​ക​ട സ്ഥ​ല​ത്തി​ന് 200 മീ​റ്റ​ര്‍ മു​ക​ളി​ല്‍നി​ന്ന്​ ലോ​റി പൂ​ര്‍ണ​മാ​യും വ​ല​തു​വ​ശ​ത്തെ തി​ട്ട​യോ​ടു ചേ​ര്‍ന്നാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. ക​ലു​ങ്കിന്‍റെ പാരപ്പറ്റ്​ ത​ക​ര്‍ത്ത ലോ​റി വ​ലി​യ​പാ​റ​യി​ല്‍ ത​ട്ടി​യാ​ണ് നി​ന്ന​ത്.

Tags:    
News Summary - lorry hit the embankment and crashed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.