പുനലൂർ - മൂവാറ്റുപുഴ റോഡിൽ മന്ദമരുതിക്ക് സമീപം വെള്ളിയാഴ്ചയുണ്ടായ അപകടം
Posted On
date_range Updated On
date_range മന്ദമരുതിയിൽ ജീപ്പ് നിയന്ത്രണംവിട്ട് അപകടം; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥ
റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. പ്ളാച്ചേരി മുതൽ ഉതിമൂട് വരെയുള്ള ഭാഗങ്ങളിലാണ് തുടർച്ചയായ വാഹനാപകടങ്ങൾ ഉണ്ടാകുന്നത്. വെള്ളിയാഴ്ച പുലർച്ചെ മന്ദമരുതി പള്ളി ഭാഗത്ത് റാന്നി ഭാഗത്തേക്ക് വന്ന ജീപ്പ് നിയന്ത്രണംവിട്ട് ഇടിച്ചു കയറി ഓടയിൽ വീണു.
റോഡ് നിർമാണം പൂർത്തിയാക്കിയതിനു ശേഷം പ്ളാച്ചേരിക്കും ഉതിമൂടിനും ഇടയ്ക്ക് നടന്ന അപകടങ്ങളിൽ പത്തോളം പേർ മരിച്ചിട്ടുണ്ട്. പുതിയ റോഡിലൂടെ അമിത വേഗത്തിൽ അശ്രദ്ധയോടെ വാഹനങ്ങൾ പോകുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണമാവുന്നത്. പലയിടത്തും റോഡിന്‍റെ വശങ്ങളിൽ അപകട സൂചനാ ബോർഡുകൾ ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.