Posted On
date_range Updated On
date_range കൂടിയ ഭൂരിപക്ഷം സ്വതന്ത്രക്ക്
റാന്നി: റാന്നി ബ്ലോക്കിലെ പഞ്ചായത്തുകളിൽ ഏറ്റവും കൂടിയ ഭൂരിപക്ഷം ലഭിച്ചത് സ്വതന്ത്രക്ക്. പഴവങ്ങാടി പഞ്ചായത്തിലെ 12ാം വാർഡിൽനിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാർഥിയായ ബ്രില്ലി ബോബി എബ്രഹാമിനാണ് 547 വോട്ട് ഭൂരിപക്ഷം ലഭിച്ചത്.
ബ്രില്ലിക്ക് 705 വോട്ട് ലഭിച്ചപ്പോൾ തൊട്ടടുത്ത യു.ഡി.എഫിലെ എതിർ സ്ഥാനാർഥി ജോസിമോൾ ജോസഫിന് ലഭിച്ചത് 158 വോട്ടാണ്. സി.പി.എമ്മിലെ ജയമോൾക്ക് 102 വോട്ടും ലഭിച്ചു.
ബി.ജെ.പിയിലെ പി.സി. സജിതാകുമാരിക്ക് 26 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ ഇടക്കാലം പഴവങ്ങാടി മുൻ പഞ്ചായത്ത് പ്രസിഡൻറായ ബോബി എബ്രഹാമിെൻറ ഭാര്യയാണ്. ഇത്തവണ വാർഡ് വനിതസംവരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.