Posted On
date_range Updated On
date_range ഓട നിര്‍മ്മാണത്തിന് സ്ഫോടനത്തിലൂടെ പാറ പൊട്ടിച്ചു; ഭിത്തി വിണ്ടുകീറിയെന്ന് പരാതി
റാന്നി: ഓട നിര്‍മ്മാണത്തിനായി വന്‍ സ്ഫോടനം നടത്തി പാറ പൊട്ടിച്ചതോടെ കെട്ടിടങ്ങളുടെ ഭിത്തികള്‍ വിണ്ടുകീറിയതായി പരാതി. റാന്നി വൈക്കം കുത്തുകല്ലുംപടിയിലെ പുതുച്ചിറയിൽ സാബുകുട്ടി ജോയിയുടെ വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്കാണ് നാശം നേരിട്ടത്.
പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മ്മാണത്തിനിടെ വശങ്ങളിലെ പാറ പൊട്ടിച്ചതോടെയാണ് ഭിത്തി തകര്‍ന്നു നാശം നേരിട്ടത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം.
കെട്ടിടം വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഭിത്തിയും തറയും പൊട്ടിയിട്ടുണ്ട്. സമീപമുള്ള വീടുകളും കുലുങ്ങി. കെ.എസ്.ടി.പിക്കും പഞ്ചായത്തിനും ഉടമ പരാതി നല്‍കിയിട്ടുണ്ട്. കരാര്‍ കമ്പനിയുടെ തൊഴിലാളികള്‍ കാട്ടിയ അനാസ്ഥയ്ക്ക് പരിഹാരം തേടിയലയുകയാണ് ഉടമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.