Posted On
date_range Updated On
date_range പെരുന്തേനരുവിയിൽ ചിറക്കടവ് സ്വദേശിയെ കാണാതായി
റാന്നി: പെരുന്തേനരുവി ഡാമിന് സമീപത്തുനിന്ന് യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പൊൻകുന്നം ചിറക്കടവ് തുറുവാതുക്കൾ വീട്ടിൽ സാജൻ മകൻ എബി സാജനെയാണ് (22) കാണാതായത്.
വെള്ളിയാഴ്ച വൈകീട്ട് ഏകദേശം 6.20 ഓടെയാണ് ഒഴുക്കിൽപെട്ടത്. ആറംഗ കുടുംബാംഗങ്ങൾ പെരുന്തേനരുവി വെള്ളച്ചാട്ടം കാണാൻ വന്നതാണ്.
ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും രാത്രി വൈകിയതിനാലും ശക്തമായ മഴകാരണം നദിയിൽ നീരൊഴുക്ക് കൂടുതലായതിനാലും തിരച്ചിൽ നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.