റാന്നി: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാറിനു മുകളിലേക്കു മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. മന്ദമരുതി-വെച്ചൂച്ചിറ റോഡില്‍ ആനമാടത്തിന് സമീപം പുത്തന്‍പുരക്കല്‍ മോഹന്‍ ജേക്കബിന്റെ വീടിന്റെ മുകളിലേക്കാണ് കാര്‍ പതിച്ചത്.
ഇരുപതടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. കാറിലുണ്ടായിരുന്ന മൂന്നു മാസമായ കുട്ടിയെ പരിക്കേറ്റതിനെ തുടർന്ന് ഇരുപത്താറാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണടിശാല മേരികോട്ടേജ് ലീലാമ്മ ഡിക്രൂസ്, മകന് ബിബിന്‍ ഡിക്രൂസ്, ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടു മക്കളുമാണ് കാറിലുണ്ടായിരുന്നത്. കാറില്‍നിന്ന് തെറിച്ചുവീണ കുട്ടിയെ പോര്ച്ചില്നിന്നുമാണ് എടുത്തത്. രണ്ടു കാറും നിശ്ശേഷം തകര്‍ന്നു. ഞായറാഴ്ച രാത്രി 7.40നാണ് സംഭവം. റാന്നിയില്‍നിന്ന് വെച്ചൂച്ചിറക്ക് കയറ്റം കയറി വരുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാറിനും വീടിനും മുകളിലേക്ക് വീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.