റാന്നി-തിരുവല്ല റോഡിൽ കടയാർ കോവിഞ്ചിറവളവിനു സമീപം മരത്തിലിടിച്ച കാർ
Posted On
date_range Updated On
date_range നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചു; താഴ്ചയിലേക്ക് വീഴാതെ ഒഴിവായത് വൻ അപകടം
റാന്നി: റാന്നി-തിരുവല്ല റോഡിൽ കടയാർ ജംഗ്ഷനു സമീപം കോവിഞ്ചിറവളവിൽ കാർ നിയന്ത്രണംവിട്ട് അപകടം. കാർ മരത്തിലിടിച്ച് നിന്നതിനാൽ താഴ്ചയിലേക്ക് വീഴാതെ വൻ അപകടം ഒഴിവായി. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം.
പരുമലയിൽ നിന്ന് റാന്നി മന്ദമരുതിയിലേക്ക് പോയ സ്വകാര്യ കാറാണ് അപകടത്തിൽപെട്ടത്. മന്ദമരുതി സ്വദേശി രാജുവും കുടുംബവുമായിരുന്നു കാറിലുണ്ടായിരുന്നത്. നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് പോകാതെ മരത്തിലിടിച്ച് നിൽക്കുകയായിരുന്നു. യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കാറിന്‍റെ മുൻവശം തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.