മന്ദമരുതി വെച്ചൂച്ചിറ റോഡില്‍ ആനമാടത്തിന് സമീപം പുത്തന്‍പുരയ്ക്കല്‍ മോഹന്‍ ജേക്കബിന്‍റെ വീടിനും കാറിനും മുകളിലേക്ക് മറിഞ്ഞ കാർ

കയറ്റത്തിൽ നിയന്ത്രണംവിട്ട കാര്‍ വീടിന്‍റെ പോര്‍ച്ചില്‍ കിടന്ന കാറിനു മുകളിലേക്കു വീണു

റാന്നി: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് വീടിന്‍റെ പോര്‍ച്ചില്‍ കിടന്ന കാറിനു മുകളിലേക്കു വീണു. അപകടത്തിൽ അഞ്ചു പേര്‍ക്കു പരിക്കേറ്റു. മന്ദമരുതി വെച്ചൂച്ചിറ റോഡില്‍ ആനമാടത്തിന് സമീപം പുത്തന്‍പുരയ്ക്കല്‍ മോഹന്‍ ജേക്കബിന്‍റെ വീടിന്‍റെ മുകളിലേക്കാണ് കാര്‍ പതിച്ചത്. ഇരുപത്തഞ്ചടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയായിരുന്നു സംഭവം.

രണ്ടു കാറും സാരമായി തകര്‍ന്നു. റാന്നിയില്‍ നിന്നും വെച്ചൂച്ചിറക്ക് കയറ്റം കയറി വരികയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് വീടിനും മുറ്റത്തുകിടന്ന കാറിനും മുകളിലേക്ക് വീഴുകയായിരുന്നു. കാറില്‍ സഞ്ചരിച്ച മൂന്നു മാസം പ്രായമുള്ള കുട്ടിക്ക് സാരമായി പരിക്കേറ്റിരുന്നു. കുട്ടിയെ ഇരുപത്താറാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണ്ണടിശാല മേരികോട്ടേജ് ലീലാമ്മ ഡിക്രൂസ്, മകന്‍ ബിബിന്‍ ഡിക്രൂസ്, ഭാര്യ, രണ്ടു മക്കൾ എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാറില്‍ നിന്നും തെറിച്ചു വീണ കുട്ടിയെ വീടിന്‍റെ പേര്‍ച്ചില്‍ നിന്നുമാണ് എടുത്തത്.


Tags:    
News Summary - car accident in Ranni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.