ലോ​റി ഇ​ടി​ച്ചു​ത​ക​ര്‍ത്ത ക​ലു​ങ്കി​ന്‍റെ പാ​ര​പ്പ​റ്റ്


കലുങ്കിന്‍റെ പാരപ്പറ്റില്‍ കമ്പിയില്ലെന്ന്​ ആരോപണം

റാ​ന്നി: വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ലോ​റി ഇ​ടി​ച്ചു​ത​ക​ര്‍ത്ത ക​ലു​ങ്കി​ന്‍റെ പാ​ര​പ്പ​റ്റി​ന് ആ​വ​ശ്യ​ത്തി​ന് ക​മ്പി ചേ​ര്‍ത്തി​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണം. അ​ഞ്ച​ടി നീ​ള​വും മൂ​ന്ന​ടി ഉ​യ​ര​വു​മു​ള്ള കോ​ണ്‍ക്രീ​റ്റ് പാ​ര​പ്പ​റ്റ് ത​ക​ര്‍ന്നു വീ​ണ​തോ​ടെ​യാ​ണ് ക​മ്പി​യി​ല്ലെ​ന്ന​ത് നാ​ട്ടു​കാ​ര്‍ കാ​ണു​ന്ന​ത്.

ചെ​റി​യ മൂ​ന്ന് ക​മ്പി​യാ​ണ് പാ​ര​പ്പ​റ്റി​ല്‍ ആ​കെ​യു​ള്ള​ത്. അ​ടു​ത്ത സ​മ​യ​ത്താ​ണ് മ​ന്ദ​മ​രു​തി-​വെ​ച്ചൂ​ച്ചി​റ റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ പു​ന​ര്‍നി​ര്‍മി​ച്ച​ത്. നി​ർ​മാ​ണ​ത്തി​ല്‍ അ​ഴി​മ​തി​യു​ള്ള​താ​യി ആ​രോ​പ​ണം ഉ​യ​ര്‍ന്നി​രു​ന്നു. ഒ​ന്നാം ഘ​ട്ട നി​ര്‍മാ​ണ​ത്തി​നു​ശേ​ഷം ആ​ദ്യ ക​രാ​റു​കാ​ര​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

ക​ലു​ങ്ക്​ ത​ക​ർ​ന്ന​തോ​ടെ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും വ​കു​പ്പ് മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.

Tags:    
News Summary - alleged that there is no wire on the parapet of the culvert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.