വടശ്ശേരിക്കര പാലത്തിനു സമീപത്തായി സ്ഥാപിച്ച താത്ക്കാലിക പോലീസ് സ്റ്റേഷൻറെ ഉദ്ഘടനം പെരുനാട് സി.ഐ രാജീവ് കുമാർ നിർവഹിക്കുന്നു
Posted On
date_range Updated On
date_range വടശ്ശേരിക്കരയിൽ താത്ക്കാലിക പൊലീസ് സ്റ്റേഷൻ ആരംഭിച്ചു
റാന്നി : ശബരിമല തീർത്ഥാടനത്തിൻറെ മുന്നോടിയായി വടശ്ശേരിക്കരയിൽ താത്ക്കാലിക പോലീസ് സ്റ്റേഷൻ ആരംഭിച്ചു. വടശ്ശേരിക്കര പാലത്തിനു സമീപത്തായി സ്ഥാപിച്ച താത്ക്കാലിക പോലീസ് സ്റ്റേഷൻറെ ഉദ്ഘടനം പെരുനാട് സി.ഐ രാജീവ് കുമാർ നിർവഹിച്ചു. പുളിക്കീഴ് സ്റ്റേഷനിലെ എസ്സ് .ഐ സുരേഷ് കുമാറിനാണ് താത്ക്കാലിക പോലീസ് സ്റ്റേഷൻറെ ചുമതല.
വിവിധ സ്റ്റേഷനുകളിൽ നിന്ന് പത്തു സിവിൽ പൊലീസുകാരെയും ഇവിടെ നിയമിച്ചിട്ടുണ്ട്. കുമ്പളാംപൊയ്ക മുതൽ രാജാമ്പാറവരെ ഇവരുടെ പരിധിയിൽ വരും. മണ്ഡല മകരവിളക്ക് കഴിഞ്ഞു നട അടക്കുന്നവരെ താത്ക്കാലിക പോലീസ് സ്റ്റേഷൻ ഇവിടെ സ്ഥിതിചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.