കൊച്ചി: പഞ്ചായത്ത് ഭരണസമിതി പ്രവർത്തനത്തിന് ആവശ്യമുള്ളപ്പോൾ പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ട് ഹൈകോടതി. പത്തനംതിട്ട പുറമറ്റം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആക്രമണങ്ങളുണ്ടായാൽ പഞ്ചായത്തംഗങ്ങൾക്ക് പൊലീസിന്റെ സഹായം തേടാമെന്നും ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസ് നടപടിയെടുക്കണമെന്നുമാണ് ജസ്റ്റിസ് അനുശിവരാമന്റെ ഉത്തരവ്.
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ പൊലീസ് സംരക്ഷണം തേടി ജൂലി. കെ. വർഗീസടക്കം ഏഴ് യു.ഡി.എഫ് അംഗങ്ങൾ നൽകിയ ഹരജിയിലാണ് ഉത്തരവ്. ഹൈകോടതി നൽകിയ പൊലീസ് സംരക്ഷണത്തിന്‍റെ പശ്ചാത്തലത്തിൽ ജൂലൈ ഏഴിന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമാധാനപരമായി നടന്നതായി ഹരജിക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചു.
തുടർന്നാണ് ഭാവിയിൽ ഭരണസമിതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായാലും പൊലീസ് സഹായം തേടാമെന്ന് വ്യക്തമാക്കിയത്. പരാതി ലഭിച്ചാൽ പൊലീസ് നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ച കോടതി തുടർന്ന് ഹരജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.