പത്തനംതിട്ട: ക്ഷീരവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിലുള്ള ജില്ല ക്ഷീരസംഗമം 13, 16, 17 തീയതികളിൽ പന്തളത്ത് നടക്കും. ഇന്ന് രാവിലെ 10ന് കുരമ്പാല ഗവ.എൽ.പി സ്കൂളിൽ കിഡ്സ് ഡെയറി ഫെസ്റ്റ് നടത്തും.ഉച്ചക്ക് 1.30ന് മാവര ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നടക്കുന്ന ക്ഷീരകർഷക സെമിനാർ നഗരസഭ ചെയർപേഴ്സൻ സുശീല സേന്താഷ് ഉദ്ഘാടനം ചെയ്യും.
16ന് രാവിലെ 10ന് കുരമ്പാല മലങ്കര കത്തോലിക്ക പാരിഷ് ഹാളിൽ ക്ഷീരസംഘം ജീവനക്കാർക്ക് ശിൽപശാല േബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രേഖാ അനിൽ ഉദ്ഘാടനം ചെയ്യും. ഡോ. ആൻസി ജോസഫ് ക്ലാസ് നയിക്കും.തുടർന്ന് ക്ഷീരസംഘം ജീവനക്കാർക്ക് ഡെയറി ക്വിസ് നടത്തും. വൈകീട്ട് 3.30ന് ക്ഷീരകർഷകരുടെയും ജീവനക്കാരുടെയും കലാപരിപാടികൾ നടക്കും.
17ന് രാവിലെ 9.30ന് പന്തളം സെന്‍റ് തോമസ് പാരിഷ് ഹാളിൽ ക്ഷീരവികസന സെമിനാറും പൊതുസമ്മേളനവും നടക്കും. മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. മന്ത്രി വീണ ജോർജ് മുഖ്യാതിഥിയാകും. ആന്‍റോ ആന്‍റണി എം.പി മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബെറ്റി ജോഷ്വ, ജനറൽ കൺവീനർ പ്രഫ.കെ.കൃഷ്ണപിള്ള, ക്ഷീര വികസന ഓഫിസർ സുനിതാ ബീഗം എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.