കോന്നി: ജില്ലയിലെ പുരാതന കലാരൂപമായ പരുന്താട്ടം ഹിമാചൽപ്രദേശിലെ കുട്ടികൾക്കായി അവതരിപ്പിച്ചു ശ്രദ്ധനേടി കോന്നി പി.എസ്.വി.പി.എം സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥി അഭിനവ് ദിലീപ്.
'ഏക ഭാരത് ശ്രേഷ്ഠഭാരത്' പദ്ധതിയുടെ ഭാഗമായാണ് പരുന്താട്ടം അവതരിപ്പിച്ചത്. ഓൺലൈനായാണ് വിദ്യാർഥികൾ പരുന്താട്ടം വീക്ഷിച്ചത്. ഇന്ത്യയിലെ പൈതൃക കലകളെക്കുറിച്ച് പരസ്പര ധാരണ കൈവരിക്കുന്നതിനായി നടപ്പിലാക്കുന്നതാണ് ഏക ഭാരത് പദ്ധതി.
കേരളത്തിലെയും ഹിമാചൽപ്രദേശിലെയും കുട്ടികളെ ഉൾപ്പെടുത്തിയാണ് പരിപാടി നടത്തിയത്. കലഞ്ഞൂർ ജി.വി.എച്ച്.എസ്.എസിലെ ഇഷ ജാസ്മിൻ, അധീന എന്നീ കുട്ടികളും പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ സ്വാതി എസ്.നായരും സ്നേഹ എസ്.നായരും ഹിമാചൽ പ്രദേശിലെ കുട്ടികളുമായി സംവദിച്ചു. സമഗ്ര ശിക്ഷ പ്രൊജക്ട് കോഓഡിനേറ്റർ കെ.വി. അനിൽകുമാർ, പ്രോഗ്രാം ഓഫിസർ ജോസ് മാത്യു, കോന്നി ബി.പി.സി ലേഖ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.