ലൈജു, അരുൺ, ഷാഹുൽ ജമാൽ
Posted On
date_range Updated On
date_range കാർ അടിച്ചുതകർത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ
പന്തളം: വീട്ടുമുറ്റത്ത് കിടന്ന കാർ അടിച്ചുതകർത്ത കേസിൽ മൂന്നുപേരെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം തവളംകുളം വാഴപ്ലാവിൽ തെക്കതിൽ വീട്ടിൽ ( മനോജ് ഭവനം) കിരണിന്റെ ആൾട്ടോ കാർ ചൊവ്വാഴ്ചയാണ് അതിക്രമിച്ചുകയറി പ്രതികൾ നശിപ്പിച്ചത്.
പഴകുളം പൊന്മന കിഴക്കേതിൽ ലൈജു (28),പഴകുളം ഭവദാസൻമുക്ക് വട്ടത്തിനാൽ തെക്കേക്കര വീട്ടിൽ അരുൺ(27),പഴകുളം പന്ത്രാംകുഴി ഷാഹുൽ ജമാൽ ( 34 )എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.