പ​ന്ത​ള​ത്ത് പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ‘ല​ഹ​രി​ക്കെ​തി​രെ കൂ​ട്ട​യോ​ട്ടം’

ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ; പൊ​ലീ​സി​നെ ക​ബ​ളി​പ്പി​ക്കാ​ൻ പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യി ല​ഹ​രി​സം​ഘ​ങ്ങ​ൾ

പ​ന്ത​ളം: ഓ​പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി പൊ​ലീ​സ് സ​ജീ​വ​മാ​യ​തോ​ടെ പൊ​ലീ​സി​നെ ക​ബ​ളി​പ്പി​ക്കു​ന്ന പു​തി​യ ത​ന്ത്ര​വു​മാ​യി ല​ഹ​രി​സം​ഘം. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എം.​ഡി.​എം.​എ വാ​ങ്ങാ​ൻ പോ​കു​ന്ന​വ​രു​ടെ​യും വ​ലി​യ തോ​തി​ൽ ക​ഞ്ചാ​വ് ശേ​ഖ​രി​ക്കാ​ൻ ആ​ന്ധ്ര​യി​ലേ​ക്കും ഒ​ഡി​ഷ​യി​ലേ​ക്കും പോ​കു​ന്ന​വ​രെ​യും കു​റി​ച്ച് ല​ഭി​ക്കു​ന്ന ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​രു​ടെ ഫോ​ൺ ന​മ്പ​ർ ട്രാ​ക്ക് ചെ​യ്താ​ണ് പൊ​ലീ​സ്,​ ഇ​വ​ർ ല​ഹ​രി വാ​ങ്ങി തി​രി​കെ​യെ​ത്തു​മ്പോ​ൾ പി​ടി​കൂ​ടു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ ര​ണ്ടാ​ഴ്ച​യാ​യി പു​തി​യ ത​ന്ത്രം പ​രീ​ക്ഷി​ച്ച് പൊ​ലീ​സി​ന്‍റെ ശ്ര​ദ്ധ തി​രി​ക്കു​ക​യാ​ണ് ല​ഹ​രി ക​ട​ത്തു സം​ഘ​ങ്ങ​ൾ.

ഇ​വി​ടെ​നി​ന്ന് ഒ​രാ​ൾ പോ​കു​ക​യും ഈ ​വി​വ​രം പൊ​ലീ​സി​ന് ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ ചോ​ർ​ത്തു​ക​യും ചെ​യ്യും. ഇ​യാ​ളു​ടെ ഫോ​ൺ ട്രാ​ക്ക് ചെ​യ്തു കാ​ത്തി​രി​ക്കു​ന്ന പൊ​ലീ​സി​ന് പ​ക്ഷേ, വെ​റും കൈ​യോ​ടെ തി​രി​കെ വ​രു​ന്ന​യാ​ളെ​യാ​ണ് കി​ട്ടു​ന്ന​ത്. ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​ത്ത ഒ​രാ​ളെ കൂ​ടെ കൊ​ണ്ടു​പോ​യി ഇ​യാ​ൾ ല​ഹ​രി വേ​റെ വ​ഴി​യി​ലൂ​ടെ ക​ട​ത്തു​ന്ന​താ​ണ് രീ​തി. ഓ​പ​റേ​ഷ​ൻ തൂ​ഫാ​നി​ൽ പൊ​ലീ​സ് വ​ല​വി​രി​ച്ച​തോ​ടെ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വ​ര​വു കു​റ​ഞ്ഞ​തി​നാ​ൽ ഇ​ത് കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടി​ലാ​യ പ​തി​വു​കാ​ർ ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ച്ച് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്നെ​ന്ന വി​വ​ര​വും പൊ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ ചു​റ്റി​പ്പ​റ്റി​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ത്ത​രം കേ​സു​ക​ളി​ൽ നേ​ര​ത്തെ ഇ​ട​പെ​ട്ട് ഇ​പ്പോ​ൾ ജാ​മ്യ​ത്തി​ലു​ള്ള​വ​രെ​യും പൊ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. പ​ന്ത​ള​ത്തെ ല​ഹ​രി​വേ​ട്ട​യെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ​നി​ന്ന് നൈ​ജീ​രി​യ പൗ​ര​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​തും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. പൊ​ലീ​സ് സേ​ന​യു​ടെ ‘ല​ഹ​രി​ക്കെ​തി​രെ കൂ​ട്ട​യോ​ട്ടം’ പ​രി​പാ​ടി പ​ന്ത​ള​ത്ത് ബു​ധ​നാ​ഴ്ച സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Tags:    
News Summary - Operation Toofan; Gangs use new tactics to fool the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.