‘മൊ​ഴി​ക്കി​ലു​ക്കം’ പ​ഠ​നോ​ത്സ​വ മി​ക​വ് പ​തി​പ്പു​ക​ള്‍ പ​ന്ത​ളം

ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓഫി​സ​ർ സി.​വി. സ​ജീ​വ് പ്ര​കാ​ശ​നം

ചെ​യ്യു​ന്നു

‘മൊഴിക്കിലുക്കം’ പഠനോത്സവ മികവ് പതിപ്പുകള്‍ പ്രകാശനം ചെയ്തു​

പ​ന്ത​ളം: മ​ങ്ങാ​രം ഗ​വ. യു​പി സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് കു​ഞ്ഞു​മ​ക്ക​ൾ ത​യ്യാ​റാ​ക്കി​യ ''മൊ​ഴി​ക്കി​ലു​ക്കം'' പ​ഠ​നോ​ത്സ​വ മി​ക​വ് പ​തി​പ്പു​ക​ള്‍ പ​ന്ത​ളം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ആ​ഫീ​സ​ർ സി.​വി. സ​ജീ​വ് പ്ര​കാ​ശ​നം ചെ​യ്തു.

ഒ​ന്നാം ക്ലാ​സി​ലെ ഓ​രോ വി​ദ്യാ​ർ​ത്ഥി​യും മു​ഴു​വ​ൻ കു​ട്ടി​ക​ളും ഭാ​വ​ന​യി​ൽ വി​രി​ഞ്ഞ എ​ഴു​ത്ത് ഉ​ൾ​ക്കൊ​ള​ളി​ച്ച് ത​യ്യാ​റാ​ക്കി​യ​താ​ണ് മൊ​ഴി കി​ലു​ക്കം. ക​ർ​ട്ടൂ​ൺ ഡ​യ​റി, കു​ട്ടി​പ്പ​ത്രം, കു​ഞു​വ​ർ​ത്ത​മാ​നം, കു​ട്ടി​പ്പാ​ട്ട്, ക​ഥ എ​ന്നി​വ ഉ​ൾ​കൊ​ള്ളി​ച്ചാ​ണ് പു​സ്ത​കം ത​യ്യാ​റാ​ക്കി​യ​ത്. ഒ​ന്നാം ക്ലാ​സ് അ​ധ്യാ​പി​ക നി​ഷ ടീ​ച്ച​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ആ​ഫി​യ റ​ഫീ​ഖ്, ആ​ര​വ് എ​സ് ബി​ബി​ൻ, ദീ​പി​ക ദീ​പു, ഡി​യോ​ൺ ജോ​ബി ജോ​ൺ, മെ​ർ​സി​ഹാ മെ​ഹ​റി​ൻ, മു​ഹ​മ്മ​ദ് റ​യാ​ൻ, പി ​എ സൂ​ര്യ​തേ​ജ​സ്, സ്വാ​ലി​ഹ ഷാ​ന​വാ​സ്, സാ​നി​യ പ്ര​വീ​ൺ, ഷി​ഫാ​സ് ഷി​ജു, ശ്രെ​യാ​ൻ ഷി​ജു, വെ​ഷ്ണ​വി ല​ക്ഷ​മി വി​ഷ്ണു, ബ്രി​ഷ്ടി ഗോ​സാ​മി എ​ന്നി​വ​രാ​ണ് മൊ​ഴി​കി​ലു​ക്കം ത​യ്യാ​റാ​ക്കി​യ​ത്.

Tags:    
News Summary - ‘Mozhikkilukkam’ Study Festival Excellence Editions Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.