അപകടാവസ്ഥയിലായ പൂഴിക്കാട് വലക്കടവ് പാലം
പന്തളം: പൂഴിക്കാട് വലക്കടവ് പാലം അപകടാവസ്ഥയിൽ. മുകൾഭാഗത്തെ കോൺക്രീറ്റ് ഇളകി കമ്പിതെളിഞ്ഞ നിലയിലാണ്. താഴത്തെ തൂണിനും ബലക്ഷയമുണ്ട്. വാളകത്തിനാൽ പുഞ്ചയിൽനിന്ന് കരിങ്ങാലി പാടത്തേക്ക് വെള്ളം ഒഴുകുന്ന തോടിന് കുറുകെയാണ് 10 മീറ്റർ നീളമുള്ള വലക്കടവ് പാലം.
20 വർഷം മുമ്പ് പണിത പാലമാണിത്. പിന്നീട് അറ്റകുറ്റപ്പണിയൊന്നും നടത്തിയിട്ടില്ല. മണ്ണ് കയറ്റിയ ലോറികളുൾപ്പെടെ ഭാരവാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.
പാലം തകരാറിലായാൽ പൂഴിക്കാട്, കുരമ്പാല ഭാഗത്തുള്ളവർക്ക് മന്നം ആയുർവേദ മെഡിക്കൽ കോളജിലേക്കും മങ്ങാരം ഭാഗത്തേക്കുമെത്താൻ പന്തളം ജങ്ഷൻ വഴി കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.