കോന്നി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹം നിശ്ചയിച്ച പെൺകുട്ടിയെയും മാതാവിെനയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി രാജേഷ് ജയനാണ് (28) വെള്ളിയാഴ്ച കോന്നി പൊലീസിെൻറ പിടിയിലായത്.
വ്യാഴാഴ്ച ആയിരുന്നു സംഭവം. പെൺകുട്ടിയുടെ വീടിെൻറ മതിൽ ചാടിക്കടന്ന യുവാവ് വീട്ടിൽ കയറി ബഹളമുണ്ടാക്കുകയും പെൺകുട്ടിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മാതാവിെൻറ ശരീരത്തിലേക്കും പെട്രോൾ വീണു. തുടർന്ന് കത്തിക്കാൻ ലൈറ്റർ എടുത്തപ്പോഴേക്കും പിതാവ് തട്ടി മാറ്റിയതിനാൽ തലനാരിഴക്ക് അപകടം ഒഴിവാകുകയായിരുന്നു.
ഫേസ്ബുക്ക് വഴി പെൺകുട്ടിയുമായി പരിചയപ്പെട്ട യുവാവ് മുമ്പ് വിവാഹം കഴിച്ചയാളും കോടതിയിൽ വേർപിരിയൽ കേസ് നിലനിൽക്കുന്ന ആളുമാണ്. ഫേസ്ബുക്കിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട് രണ്ട് വർഷത്തിന് ശേഷമാണ് വിവാഹം നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.