Posted On
date_range Updated On
date_range പെട്രോൾ പമ്പ് ജീവനക്കാരിക്ക് മർദനം: ഒരാൾ അറസ്റ്റിൽ
പത്തനംതിട്ട: പെട്രോൾ അടിക്കാൻ താമസിച്ചതിന് ജീവനക്കാരിയെ മർദിക്കുകയും രണ്ട് ജീവനക്കാരെ ദേഹോപദ്രവം ഏൽപിക്കുകയും ചെയ്ത കേസിൽ രണ്ടാംപ്രതിയെ അറസ്റ്റ് ചെയ്തു. കലഞ്ഞൂർ മലനട മുല്ലശ്ശേരിൽ തെക്കേതിൽ അനിരുദ്ധനാണ് (19) കൂടൽ പൊലീസിന്റെ പിടിയിലായത്. കൂടൽ ഇഞ്ചപ്പാറ കൈരളി ഫ്യുവൽസിൽ ഏപ്രിൽ 30ന് വൈകീട്ട് അഞ്ചിനാണ് സംഭവം.
കൂടൽ ഇഞ്ചപ്പാറ കൈമളേത്ത് വടക്കേതിൽ അനൂപിന്റെ ഭാര്യ ശാലിനിക്കെതിരെയാണ് കൈയേറ്റവും അതിക്രമവും ഉണ്ടായത്. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം വ്യാപകമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.