പത്തനംതിട്ട: നൈജീരിയയിൽനിന്ന് എത്തിയ ഇരവിപേരൂർ സ്വദേശിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ജില്ലയിൽ ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. 14ന് നൈജീരിയയിൽനിന്ന് എറണാകുളത്ത് എത്തി ഹോം ക്വാറൻറീനിലായ ഇദ്ദേഹത്തിന് 18നാണ് േകാവിഡ് സ്ഥിരീകരിച്ചത്.
അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും സമ്പർക്ക പട്ടികയിലുണ്ട്. പൊതുസമ്പർക്കമില്ലാത്തതിനാൽ ഇതുവരെ ജില്ലയിൽ അപകടസാധ്യതയില്ല. വ്യാപനസാധ്യത കൂടിയ വൈറസായതിനാൽ ജില്ലയിൽ ജാഗ്രത തുടരുകയാണ്.ഹൈ റിസ്ക് വിഭാഗത്തിൽപെടുന്ന 11 രാജ്യത്തുനിന്നുള്ളവർ ഇപ്പോൾ ജില്ലയിലുണ്ട്. യു.കെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, െബാട്സ്വാന, ചൈന, സിംബാബ്െവ, െമാറീഷ്യസ്, ന്യൂസിലൻഡ്, ഹോങ്കോങ്, സിംഗപ്പൂർ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തിയവരുണ്ട്. ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ലകൂടിയാണ് പത്തനംതിട്ട.
424 പേരാണ് ഈ മാസം ഇതുവരെ ഹൈറിസ്ക് രാജ്യങ്ങളിൽനിന്ന് ജില്ലയിൽ എത്തിയത്. കേന്ദ്ര മാർഗനിർദേശ പ്രകാരം ഹൈ റിസ്ക് രാജ്യങ്ങളിൽനിന്ന് വരുന്നവർ ഏഴുദിവസം ക്വാറൻറീനിലും ഏഴുദിവസം സ്വയംനിരീക്ഷണത്തിലും തുടരണം. മറ്റുരാജ്യങ്ങളിൽനിന്ന് വരുന്നവർ 14 ദിവസം സ്വയം നിരീക്ഷണത്തിലിരിക്കണം. 10 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ക്രിസ്മസ് അവധിക്ക് കൂടുതൽ പേർ നാട്ടിലേക്ക് വരുകയാണ്.
ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും അവധി ആഘോഷിക്കാൻ എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ രോഗവ്യാപനം കൂടുമോ എന്ന ആശങ്ക ആരോഗ്യപ്രവർത്തകർക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.