ഓമല്ലൂർ സഹകരണബാങ്ക്​ നിക്ഷേപകർ പ്രത്യക്ഷ സമരത്തിലേക്ക്

പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ നി​ക്ഷേ​പ​ത്തു​ക തി​രി​കെ ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് 16ന് ​ബാ​ങ്ക് പ​ടി​ക്ക​ൽ നി​ക്ഷേ​പ​ക​ർ ധ​ർ​ണ ന​ട​ത്തും. സ​ഹ​ക​ര​ണ ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടി​ൽ 40 കോ​ടി രൂ​പ​യാ​ണ്​ ബാ​ങ്കി​ന്‍റെ ന​ഷ്ടം. ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ​പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​നാ​യ ബാ​ങ്ക്​ രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന്​ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ നി​ക്ഷേ​പ​ക​ർ കു​റ്റ​പ്പെ​ടു​ത്തി. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ പോ​ലും ത​ങ്ങ​ളു​ടെ നി​ക്ഷേ​പം തി​രി​കെ ന​ൽ​കാ​ൻ ബാ​ങ്കി​നു ക​ഴി​യു​ന്നി​ല്ലെ​ന്നും അ​തി​രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഭ​ര​ണ​സ​മി​തി​യും ജീ​വ​ന​ക്കാ​രും ഇ​പ്പോ​ഴും ന​ട​ത്തു​ന്ന​തെ​ന്നും നി​ക്ഷേ​പ​ക​ർ ആ​രോ​പി​ച്ചു.

വി​ദ്യാ​ഭ്യാ​സ​ത്തി​നും ചി​കി​ത്സ​ക്കും ചെ​റി​യ തു​ക​ക​ൾ ന​ൽ​കാ​മെ​ന്ന് അ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും ന​ൽ​കി​യി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഡ്വ. ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​നെ നേ​രി​ൽ കാ​ണാ​ൻ പ​ല പ്രാ​വ​ശ്യം ഓ​ഫീ​സി​ൽ എ​ത്തി​യെ​ങ്കി​ലും കാ​ണാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും നി​ക്ഷേ​പ​ക​ർ ആ​രോ​പി​ച്ചു. ബാ​ങ്കി​ൻ​റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ണ്ടാ​യി​രു​ന്ന റ​ബ​ർ പ്രോ​സ​സി​ങ്​ യൂ​നി​റ്റ്, റ​ബ​ർ സം​ഭ​ര​ണ കേ​ന്ദ്രം, വ​ളം ഡി​പ്പോ, ഗ്യാ​സ് ഏ​ജ​ൻ​സി എ​ന്നി​വ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. നി​ക്ഷേ​പ​ക​രു​ടെ യോ​ഗം ചേ​ർ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു. 73 നി​ക്ഷേ​പ​ക​രാ​ണ് പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​വേ​ദ​ന​ത്തി​ൽ ഒ​പ്പു​വ​ച്ച​ത്. ഇ​വ​ർ​ക്ക്​ 7.46 കോ​ടി രൂ​പ​യാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്.

മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി വീ​ണാ ​ജോ​ർ​ജ്, സ​ഹ​ക​ര​ണ മ​ന്ത്രി, ക​ല​ക്ട​ർ, ജോ​യ​ന്‍റ്​ ര​ജി​സ്ട്രാ​ർ, എ​സ്.​പി , ഓ​മ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്, ബാ​ങ്ക് പ്ര​സി​ഡ​ൻ​റ്, ബാ​ങ്ക് സെ​ക്ര​ട്ട​റി, എ​ന്നി​വ​ർ​ക്ക് ഒ​രു മാ​സം മു​ൻ​പ് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. തു​ട​ർ സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​നി​ശ്ചി​ത​കാ​ല ഉ​പ​വാ​സ​വും നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കും. 17ന്​ ​ന​വ​കേ​ര​ള സ​ദ​സി​ൽ വി​ഷ​യം പ​രാ​തി​യാ​യി ഉ​ന്ന​യി​ക്കു​മെ​ന്ന്​ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ക​ൺ​വീ​ന​ർ എ.​വി. ച​ന്ദ്ര​ശേ​ഖ​ര​ൻ​പി​ള്ള, ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി കെ.​ആ​ർ.​അ​ശോ​ക​ൻ, കെ. ​സ​ജീ​വ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

News Summary - Omallur Cooperative Bank investors go on strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.