1.എം.സി റോഡിൽ തോന്നല്ലൂർ കാണിക്ക വഞ്ചിക്ക് സമീപം ചെങ്ങന്നൂരിൽനിന്ന് വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കടക്ക് സമീപത്തേക്ക് ഇടിച്ചുകയറിയപ്പോൾ. 2 പന്തളം-മാവേലിക്കര റോഡിൽ പന്തളം ചന്തക്ക് സമീപം ടിപ്പർ ലോറി അപകടം സൃഷ്ടിച്ചപ്പോൾ
പന്തളം: പന്തളം-മാവേലിക്കര റോഡിൽ പന്തളം ചന്തക്ക് സമീപം നിയന്ത്രണംവിട്ട ടിപ്പർ ലോറി കടയ്ക്ക് മുന്നിൽ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ ഇടിച്ചശേഷം കടയിലേക്ക് ഇടിച്ചുകയറി. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു അപകടം.
പന്തളം-മാവേലിക്കര റോഡിൽ അൽ-അമീന്റെ ഉടമസ്ഥതയിലുള്ള ഫാത്തിമ ഗോൾഡ് കവറിങ് സ്ഥാപനത്തിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
കടയ്ക്ക് മുന്നിൽ നിർത്തിയിട്ട കട ഉടമയുടെ ഉൾപ്പെടെ മൂന്ന് ഇരുചക്രവാഹനങ്ങളും ഇടിച്ചുതെറിപ്പിച്ചു. അപകടസമയം കടയിൽ ഉണ്ടായിരുന്നവർ തലനാഴിരക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ പന്തളം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.