എഴുമറ്റൂര്‍: ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിൻെറ ഭാഗമായി 24ന് രാവിലെ 11ന് എഴുമറ്റൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേക ചേരും. സമ്മര്‍ കോച്ചിങ് ക്യാമ്പിന് 25ന് തുടക്കം പത്തനംതിട്ട: ജില്ല സ്പോര്‍ട്സ് കൗണ്‍സിലിൻെറ ആഭിമുഖ്യത്തില്‍ സമ്മര്‍ കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കും. അത്‌ലറ്റിക്സ്, ബാസ്‌കറ്റ്ബാള്‍, വോളിബാള്‍, ഫുട്ബാള്‍, നീന്തല്‍, ഫെന്‍സിങ്, യോഗ, ഹോക്കി, സോഫ്റ്റ് ബാള്‍, പഞ്ചഗുസ്തി എന്നീ കായികയിനങ്ങളിലാണ് പരിശീലനം നല്‍കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. ഫോണ്‍ 9961186039. വീടിൻെറ താക്കോൽദാനം നിർവഹിച്ചു പ്രക്കാനം: തോട്ടുപുറം സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ ജീവകാരുണ്യ ഭവനദാന പദ്ധതിയിൽ പ്രക്കാനത്ത് നിർമിച്ചുനൽകിയ വീടിൻെറ താക്കോൽ ദാനം ഇടവക വികാരി ഫാ. തോമസ് കെ. ചാക്കോ നിർവഹിച്ചു. റവ. ജയിംസ് ഇ മാത്യം കോറെപ്പിസ്കോപ്പ, ഫാ. മാത്യൂസ് തരകൻ , ഫാ. ഗ്രിഗറി വി.ഡാനിയേൽ കൺവീനർ ജോസ് മാത്യം, ഇടവക ട്രസ്റ്റി സാമുവേൽ പ്രക്കാനം , സെക്രട്ടറി പി.ടി. അലക്സ്, പി.എം. വറുഗീസ്, എൻ . എസ്. ജോൺ , മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.